അതിന് പിന്നില്‍ ആരാണെന്ന് എനിക്കറിയില്ല, മോശം റിവ്യൂ പ്രചരിപ്പിക്കുന്നത് വ്യക്തമായ ഉദേശ്യത്തോടെ, ആക്രമണം എനിക്കെതിരെയോ എന്ന് അറിയില്ല; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലിന്റെ നെഗറ്റീവ് റിവ്യൂവിനെതിരേ കാളിദാസ് ജയറാം

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന നെഗറ്റീവ് റിവ്യൂകളില്‍ വിശ്വസിക്കരുതെന്ന് കാളിദാസ് ജയറാം ഫേസ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ റിലീസ് സമയം മുതല്‍ നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലൈവില്‍ വരാതിരുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ നിരവധി പോസിറ്റീവ് പ്രതികരണങ്ങള്‍ വരുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമെന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട്. സിനിമയ്ക്കെതിരെയാണോ എനിക്കെതിരെയാണോ എന്നറിയില്ല ആദ്യ ദിവസങ്ങളിലെ മോശം പ്രതികരണങ്ങള്‍.

ഇപ്പോള്‍ അതിന് മുകളില്‍ ഒരു പാട് നല്ല അഭിപ്രായം പറയുന്നുണ്ട്. ആരോഗ്യപരമായ വിമര്‍ശനം നല്ലതാണ്. എന്നാല്‍ ഇനിയും മെച്ചപ്പെടുത്താനുള്ള അഭിപ്രായം പറയണം, കാളിദാസ് പറഞ്ഞു. സിനിമ കാണാത്തവര്‍ തിയറ്ററില്‍ പോയി കണ്ട് അഭിപ്രായം പറയണമെന്നും കാളിദാസ് പറഞ്ഞു.

Related posts