ദേ പണി തുടങ്ങി..! ക​ള്ള​നോ​ട്ട​ടി കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ; സുഹൃത്തിന്‍റെ വീട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്; പെട്ടെന്ന് സാമ്പത്തിക വളർച്ച നേടിയവരെക്കുറിച്ചും അന്വേഷിക്കും

kallanote-arrest-rajeevകൈ​പ്പ​മം​ഗ​ലം (​തൃ​ശൂ​ർ): ക​ള്ള​നോ​ട്ട​ടി കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ. നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്ന രാ​ഗേ​ഷി​ന്‍റെ സ​ഹോ​ദ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ ഒ​ബി​സി മോ​ർ​ച്ച നേ​താ​വ് എ​രാ​ശേ​രി രാ​ജീ​വ്(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​രി​ലെ ഒ​ള​രി​ക്ക​ര​യി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ഇ​ന്ന​ലെ രാ​ത്രി പ​ത്തി​ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. എ​സ്പി വി​ജ​യ​കു​മാ​റും പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​നെ​ത്തും. അ​റ​സ്റ്റി​ലാ​യ രാ​ജീ​വ് ഇ​ട​യ്ക്കി​ടെ നടത്തിയിരുന്ന ബാംഗളുരു  യാത്രകൾ സം​ബ​ന്ധി​ച്ചും പോ​ലീ​സ് ചോ​ദ്യം ചെയ്യും. ക​ള്ള​നോ​ട്ടു​ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ള്ള​നോ​ട്ട​ടി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ക​ള്ള​നോ​ട്ടു​ക​ളും ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ഞൂ​റി​ന്‍റെ​യും ര​ണ്ടാ​യി​ര​ത്തി​ന്‍റെ​യും ക​ള്ള​നോ​ട്ടു​ക​ളാ​ണു പി​ടി​കൂ​ടി​യ​ത്. നോ​ട്ട് അ​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​നും ക​ട​ലാ​സു​മെ​ല്ലാം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. 1.37 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​ള്ള​നോ​ട്ട് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ക്ക് പി​ന്നി​ൽ വ​ലി​യൊ​രു സം​ഘ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക​ള്ള​നോ​ട്ടു​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ, ശ്രീ​നാ​രാ​യ​ണ​പു​രം മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. പ​ല​രു​ടെ​യും പെ​ട്ട​ന്നു​ള്ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച സം​ശ​യി​ക്കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ജോ​ലി​യു​മി​ല്ലാ​ത്ത പ​ല​രും ആ​ർ​ഭാ​ട ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ള്ള​തി​നാ​ൽ അ​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും.

Related posts