നയംമാറ്റി കമല്‍ഹാസന്‍, ബിജെപിയുമായി ശത്രുതയില്ല, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തുന്നു, ലക്ഷ്യം സഖ്യമെന്ന് സൂചന

ബിജെപിയുമായി വിരോധം ഇല്ലെന്നു നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും സഖ്യത്തിനു മക്കള്‍ നീതി മയ്യം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുമായും ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഒരുതരത്തിലുള്ള വിരോധവും ഇല്ല.

ഈ സമയം വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ സമയം അനുവദിച്ച് കിട്ടിയിട്ടില്ലെന്നും കമല്‍ പറഞ്ഞു. ബിജെപിയുമായി സഖ്യ സാധ്യത തള്ളാതെയുള്ള കമലിന്റെ പ്രതികരണം കോണ്‍ഗ്രസിലും ഇടതു പാര്‍ട്ടികളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Related posts