ക​മ്പ​മ​ല​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ൾ; വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് ആ​ഹ്വാ​നം

കോ​ഴി​ക്കോ​ട്: മാ​ന​ന്ത​വാ​ടി ക​മ്പ​മ​ല​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി. ഇ​ന്നു രാ​വി​ലെ 6.15ന് ​ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു. 20 മി​നി​റ്റോ​ളം തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

നാ​ല് പു​രു​ഷ​ന്‍​മാ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണു വി​വ​രം. മാ​വോ​യി​സ്റ്റ് നേ​താ​വ്‌ സി.​പി. മൊ​യ്തീ​നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യും ര​ണ്ടു​പേ​രു​ടെ കൈ​യി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ണ്ട് പേ​ര്‍ പാ​ടി​യി​ലേ​ക്ക് ഇ​റ​ങ്ങി​വ​രി​ക​യും മ​റ്റ് ര​ണ്ട് പേ​ര്‍ മു​ക​ളി​ല്‍ കാ​ത്തു നി​ല്‍​ക്കു ക​യു​മാ​ണ് ചെ​യ്ത​ത്.

തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ടി​യോ​ടു ചേ​ർ​ന്ന ക​വ​ല​യി​ലാ​ണു മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മു​ൻ​പ് ഇ​വി​ടെ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി സി​സി​ടി​വി ത​ക​ർ​ക്കു​ക​യും പാ​ർ​ട്ടി ഓ​ഫീ​സു​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment