ബീ​ഫ് ക​ഴി​ച്ചി​ട്ടി​ല്ല, ക​ഴി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മി​ല്ല; വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കാ​മി​യ ജാ​നി

ന്യൂ​ഡ​ൽ​ഹി: ബീ​ഫ് ക​ഴി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സോ​ഷ്യ​ൽ ​മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും യൂ​ട്യൂ​ബ​റു​മാ​യ കാ​മി​യ ജാ​നി. ബീ​ഫ് ക​ഴി​ക്കി​ല്ലെ​ന്നും ഹി​ന്ദു ത​ത്വ​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ക​യാ​ണെ​ന്നും കാ​മി​യ പറഞ്ഞു. 

പ്ര​ശ​സ്ത​മാ​യ ഒ​ഡീ​ഷ​യി​ലെ പു​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ കാ​മി​യ ദ​ർ​ശ​നം ന​ട​ത്തി​യത് വി​വാ​ദ​മാ​യി​രു​ന്നു. ബീ​ഫ് ക​ഴി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ച്ച വ്യ​ക്തി​യാ​ണ് കാ​മി​യ​യെ​ന്നും അ​വ​ർ ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ​ത് ഭ​ക്ത​രെ അ​പ​മാ​നി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ആ​രോ​പി​ച്ച് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്ക് ബീ​ഫ് ഉ​പ​ഭോ​ഗം പ്രോ​ത്സാ​പി​പ്പി​ക്കു​ന്ന​യാ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞു. മ​ന്ത്രി വി ​കെ പാ​ണ്ഡ്യ‌​മൊ​പ്പ​മാ​യി​രു​ന്നു കാ​മി​യ ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

എന്നാൽ ക്ഷേ​ത്ര​ത്തി​ൽ​ പോ​യ​ത് ജ​ഗ​ന്നാ​ഥ​പ്ര​ഭു​വി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടാ​നും ക്ഷേ​ത്ര​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​നു​മാ​ണെ​ന്നാ​ണ് കാ​മി​യ​യു​ടെ വി​ശ​ദീ​ക​ര​ണം.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ ഒ​രി​ക്ക​ലും ഞാ​ൻ ബീ​ഫ് ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രി​ക്ക​ലും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും കാ​മി​യ ജാ​നി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ കു​റി​ച്ചു​ള്ള അ​ഭി​മാ​ന​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​ക്കി​ല്ലെ​ന്നും ഇ​ന്ത്യ​ക്കാ​രി​യാ​ണ​ന്ന​തി​ൽ എ​നി​ക്കെ​പ്പോ​ഴും അ​ഭി​മാ​ന​മു​ണ്ടെ​ന്നും വീ​ഡി​യോ​യി​ൽ കാ​മി​യ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment