ജന്മിത്വത്തിന്‍റെ കൽപ്പനകൾക്കെതിരെയുള്ള സമര ചരിത്രങ്ങൾ മറക്കരുതെന്ന് ഓർമിപ്പിച്ച്   കാ​നം

തി​രു​വി​ല്വാ​മ​ല: ന​വോ​ത്ഥാ​ന നേ​താ​ക്ക​ൻ​മാ​രും ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​മാ​ണ് പ​ട്ടി​ക്കും പൂ​ച്ച​യ്ക്കും വ​ഴി ന​ട​ക്കാം പ​ക്ഷേ, മ​നു​ഷ്യ​ന് വ​ഴി ന​ട​ന്നു​കൂ​ടാ എ​ന്ന​ത് എ​ടു​ത്തു​ക​ള​ഞ്ഞ​തെ​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ. വ​ഴി ന​ട​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​തി​നെ​ല്ലാം ധാ​രാ​ളം സ​മ​ര​ങ്ങ​ളും പോ​രാ​ട്ട​ങ്ങ​ളും ന​ട​ന്ന മ​ണ്ണാ​ണി​ത്.

21-ാം നൂ​റ്റാ​ണ്ടി​ൽ വ​ർ​ധി​ച്ച സൗ​ക​ര്യ​ങ്ങ​ൾ അ​നു​ഭവിക്കു​ന്പോ​ൾ ഇ​തെ​ല്ലാം ന​മു​ക്ക് താ​നേ വ​ന്നു​ചേ​ർ​ന്ന​താ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​വ​രു​തെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. തി​രു​വി​ല്വാ​മ​ല​യി​ൽ വി. ​അ​ര​വി​ന്ദാ​ക്ഷ​ൻ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​നം.

അ​ന്ന് മ​നു​ഷ്യ​ന്‍റെ അ​വ​യ​വ​ങ്ങ​ൾ​ക്ക് എ​ല്ലാം ക​രം ചു​മ​ത്തി​യി​രു​ന്ന കാ​ല​മാ​യി​രു​ന്നു. അ​ന്ന് സ്ത്രീ​ക​ളെ മാ​റു​മ​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പു​രു​ഷന്മാ​ർ മു​ട്ടി​നു താ​ഴെ മ​റ​യു​ന്ന വി​ധ​ത്തി​ൽ മു​ണ്ടു​ടു​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ഇ​തെ​ല്ലാം ജന്മിത്വ​ത്തി​ന്‍റെ ക​ല്പ​ന​ക​ളാ​യി​രു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കെ.​ആ​ർ.​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജ്, എം.​ആ​ർ.​സോ​മ​നാ​രാ​യ​ണ​ൻ, അ​രു​ണ്‍ കാ​ളി​യ​ത്ത്, വി.​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts