പറയാതെ പറഞ്ഞ്..! വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടെ; നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്ന് കാനം

കൊച്ചി: കായൽ കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നിയമം എല്ലാവർക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി കായൽ കൈയേറിയിട്ടുണ്ടെങ്കിൽ ഉചിതമായ നിയമനടപടികൾ ഉണ്ടാവുമെന്നും കാനം പറഞ്ഞു. കായൽ ഇനിയും നികത്തുമെന്ന് മന്ത്രിയുടെ വാദത്തിന് മറുപടിയുമായാണ് കാനം രംഗത്തെത്തിയത്.

എൽഡിഎഫിനെ പൊളിക്കാനല്ല ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ ജാഥ നടത്തുന്നതെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

കാ​യ​ൽ ഇ​നി​യും നി​ക​ത്തു​മെ​ന്ന് ചൊവ്വാഴ്ച തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞിരുന്നു. ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ഇ​നി​യും ചെ​യ്യും. 42 പ്ലോ​ട്ടു​ക​ൾ​കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​നി​​​ക്കെ​​​തി​​​രേ ഒ​​​രു ചെ​​​റു​​​വി​​​ര​​​ല​​​ന​​​ക്കാ​​​ന്‍ പോ​​​ലും ഒ​​​രു അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നും ക​​​ഴി​​​യി​​​ല്ലെന്നും തോ​മ​സ് ചാ​ണ്ടി വെല്ലുവിളിച്ചിരുന്നു.

Related posts