ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ  ക​ഞ്ചാ​വു​മാ​യി പത്തൊമ്പതുകാരനും സുഹൃത്തും പോലീസ് പിടിയിൽ

കൊ​ല്ല​ങ്കോ​ട്: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​രു​ച​ക​വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. തൃ​ശൂ​ർ വെ​ളു​ത്തൂ​ർ മി​ഥു​ൻ (24), ക​ണ്ട​ശാം​ക​ട​വ് ബി​ജു ത​ന്പി (19) എ​ന്നി​വ​രെ​യാ​ണ് കോ​വി​ല​കം​മൊ​ക്കി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.ബൈ​ക്കി​ൽ ഇ​രു​വ​ർ​ക്കി​മി​ട​യി​ലാ​യി സ്കൂ​ൾ ബാ​ഗി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​ത്.

ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്.​പ്ര​ശോ​ഭ്, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തമിഴ്നാട്ടിൽനിന്ന് അതിർത്തിവഴി കഞ്ചാവുകടത്ത് വൻതോതിൽ വർധിച്ചിരിക്കുകയാണ്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് കഞ്ചാവ് കടത്ത് കൂടുതൽ നടക്കുന്നത്.

Related posts