വെള്ളവും വളവും നൽകി വളർത്തിയത് കഞ്ചാവ് ചെടി; യുവാവിനെ എക്സൈസ് സംഘം പിടികൂടി

മു​ണ്ട​ക്ക​യം: വെ​ള്ള​വും വ​ള​വും ന​ൽ​കി വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ക​ഞ്ചാ​വ് ചെ​ടി പൂ​ത്ത് വി​ള​വെ​ടു​പ്പി​നാ​യി ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. മു​ണ്ട​ക്ക​യം ചി​റ്റ​ടി​ക്ക​ര​യി​ൽ പു​തി​യ​ട​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ ശ്രീ​കു​മാ​റി (27) നെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് അ​ഖി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള​വും വ​ള​വും ന​ൽ​കി വ​ള​ർ​ത്തി​യ ചെ​ടി​യ്ക്ക് 193 സെ​ന്‍റീ​മി​റ്റ​ർ ഉ​യ​രം ഉ​ണ്ടാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന്പ​ത്തു നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കോ​ട്ട​യം നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ്

സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ദി​വാ​ക​ര​നും സം​ഘ​വും അ​ഖി​ലി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​ന്‍റെ പു​റ​കി​ൽ നി​ന്നും ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച് ചെ​ടി പ്ര​തി മ​റ്റാ​രും കാ​ണാ​തെ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment