ല​ഹ​രി​കട​ത്തിലെ പ്രധാന കണ്ണിയായ കൗ​സ​ല്യ ടോ​മി  ഒ​ടു​വി​ൽ കു​ടു​ങ്ങി;  കഞ്ചാവ് സപ്ലൈ ചെയ്യുന്ന ഇടുക്കിക്കാരനായ ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാരനെ തേടി പോലീസ്

ആ​ലു​വ: ഇ​ടു​ക്കി കേ​ന്ദ്ര​മാ​ക്കി ല​ഹ​രി​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന കൗ​സ​ല്യ ടോ​മി​യെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ടോ​മി അ​ല​ക്സ് ഒ​ടു​വി​ൽ കു​ടു​ങ്ങി. ആ​ലു​വ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും ഒ​ന്നേ​കാ​ൽ കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ അ​ജേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി​രു​ന്നെ​ങ്കി​ലും കേ​ര​ളം വി​ട്ട പ്ര​തി ക​ള്ള​നോ​ട്ട് സം​ബ​ന്ധി​ച്ച എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ പി​ന്നീ​ട് ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ എ​ക്സൈ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ 27നാ​ണ് ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി അ​ജേ​ഷ് ആ​ലു​വ​യി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. എ​ക്സൈ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ടോ​മി​യാ​ണ് സം​ഘ​ത്ത​ല​വ​നെ​ന്ന് വെ​ളി​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ അ​ജേ​ഷ് പി​ടി​യി​ലാ​യ​ത​റി​ഞ്ഞ​യു​ട​നെ ഇ​യാ​ൾ കേ​ര​ളം വി​ട്ടു. എ​ക്സൈ​സ്, പോ​ലീ​സ് സം​ഘ​ങ്ങ​ൾ ഇ​യാ​ൾ​ക്കാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. നേ​ര​ത്തെ ക​ള്ള​നോ​ട്ട് കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ടു​ക്കി​യി​ലെ ല​ഹ​രി​മാ​ഫി​യ ത​ല​വ​നാ​ണ് കൗ​സ​ല്യ ടോ​മി​യെ​ന്ന് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് വ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് കേ​സു​ക​ളി​ൽ​നി​ന്നെ​ല്ലാം ഇ​യാ​ൾ ത​ന്ത്ര​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ൽ ല​ഹ​രി​ക്ക​ട​ത്തി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു ടോ​മി. ആ​ന്ധ്ര​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​യാ​ൾ ഹ​ഷീ​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ ക​ട​ത്തി കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.

‌ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ആ​ന്ധ്ര​യി​ലെ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​പ്പു​കാ​ര​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കാ​ൻ പി​ടി​യി​ലാ​യ ടോ​മി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​പാ​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts