ബസിൽ കടത്തിയ രണ്ടര കിലോ കഞ്ചാവ് പിടികൂടി; ചാലക്കുടുയിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവരുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്

കൊ​ല്ല​ങ്കോ​ട്: കൊ​ല്ല​ങ്കോ​ട്ട് വീ​ണ്ടും ക​ഞ്ചാ​വു വേ​ട്ട. പ​ഴ​നി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് വ​ന്ന ത​മി​ഴ്നാ​ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സിൽ നി​ന്നും ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ലാ​യി. തൃ​ശൂർ മു​ള്ളൂ​ർക്ക​ര സ്വദേശി ആ​ർ. ര​ഞ്ജിത്ത് (26), ചാ​ല​ക്കു​ടി പേ​ര​ന്പ്ര കെ.​ശി​വ​പ്ര​സാ​ദ് (22) എ​ന്നി​വരെ​യാ​ണ് കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് റെ​യ്ഞ്ച് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ് ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗോ​വി​ന്ദാ​പു​ര​ത്ത് വാ​ഹ​ന പ​രി ശോധന​യ്ക്കി​ടെയാണ് ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്. തൃ​ശൂർ, ചാ​ല​ക്കു​ടി ഭാ​ഗ​ത്തെത്തി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും, ഡ്രൈവ​ർമാ​ർ​ക്കും ചി​ല്ല​റ വി​ൽ​പ്പ​ന ന​ട ത്താ​നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടുവ​ന്നി​രിക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രേ​യും ഇ​ന്നു വൈ​കുന്നേരം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജി​കു​മാ​റും സം​ഘ​വുമാണ് ​വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts