കു​തി​രാ​നി​ലെ തു​രങ്കപ്പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു; തു​ര​ങ്ക​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലാ​ണ് വാഹനങ്ങൾ കടത്തി വിട്ടത്

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ തുരങ്കപ്പാ തയിലെ ആ​ദ്യ​തു​ര​ങ്ക​ത്തി​ലൂ​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലാ​ണ് അ​തു​വ​ഴി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക​മാ​യി അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടി​രു​ന്നു.

ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​ദ്യ​തു​ര​ങ്ക​മാ​യ ഇ​ട​തു​തു​ര​ങ്ക​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ൾ താ​ത്കാ​ലി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​വു​ന്ന സ്ഥി​തി​യാ​യി​ട്ടു​ണ്ട്. ഇ​ട​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​കകൂ​ടി​യാ​ണ് ഇ​പ്പോ​ൾ ലക്ഷ്യമിടുന്നത്.

ഇ​തി​നാ​ൽ തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന വി​ധം തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. തു​ര​ങ്ക​പ്പാ​ത​യ്ക്കു​ള്ളി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും അ​പ​ക​ട​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​നി​യും ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ഇ​ട​തു​തു​ര​ങ്ക​ത്തി​ലൂ​ടെ ഇ​രു​ദി​ശ​ക​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടാ​ൽ മാ​ത്ര​മേ വ​ല​തു​തു​ര​ങ്ക​ത്തി​ന്‍റെ വ​ഴു​ക്കും​പാ​റ ഭാ​ഗ​ത്തെ (പ​ടി​ഞ്ഞാ​റു​ഭാ​ഗം) അ​പ്രോ​ച്ച് റോ​ഡി​നാ​യി നി​ല​വി​ലു​ള്ള പ​ഴ​യ റോ​ഡ് പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​ഴി​യൂ. ഇ​വി​ടെ പ​ഴ​യ റോ​ഡ് ഏ​ഴു​മീ​റ്റ​ർ താ​ഴ്ത്തി​വേ​ണം തു​ര​ങ്ക​പ്പാ​ത​യു​ടെ ലെ​വ​ലാ​ക്കാ​ൻ.അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ ഇ​തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രാ​ർ ക​ന്പ​നി പ​റ​യു​ന്ന​ത്.

Related posts