അട്ടപ്പാടിയിലെ  കഞ്ചാവ് തോട്ടം കണ്ട് ഞെട്ടി എക്സൈസ് ; ഒരേക്കറിലെ ക​ഞ്ചാ​വ് ന​ഴ്സ​റി​യും, ക​ഞ്ചാ​വ് പ്ലാന്‍റേഷ​നും ന​ശി​പ്പി​ച്ചു

അ​ഗ​ളി: പാ​ല​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂറോ​യു​ടെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ വ​ൻ ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് ഐ​ബി​യും, അ​ഗ​ളി റേ​ഞ്ചും, ​മു​ക്കാ​ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ഗോ​ട്ടി​യാ​ർ ക​ണ്ടി, കു​റു​ക്ക​ത്തി​ക​ല്ല് വ​ന മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗോ​ട്ടി​യാ​ർ ക​ണ്ടി ഉൗ​രി​ൽ നി​ന്നും ഏ​ക​ദേ​ശം 6 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി കാ​ണു​ന്ന ക​ന്നു​മ​ല​യു​ടെ പ​ടി​ഞ്ഞാ​റെ ചേ​രു​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തു​ള്ള 70 ത​ട​ങ്ങ​ളി​ലാ​യി വ​ള​ർ​ത്തി വ​ന്ന ഉ​ദ്ദേ​ശം ര​ണ്ടു മാ​സം പ്രാ​യ​മാ​യ 420 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച​ത്.

തൊ​ട്ട​ടു​ത്ത് ത​ന്നെ ക​ഞ്ചാ​വ് കൃ​ഷി​ക്ക് വേ​ണ്ടി ത​യ്യാ​റാ​ക്കി​യ ക​ഞ്ചാ​വ് ന​ഴ്സ​റി​യും ന​ശി​പ്പി​ച്ചു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് എ​ക്സൈ​സ് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വേ​ട്ട ന​ട​ത്തി​യ​ത്. ക​ഞ്ചാ​വ് തോ​ട്ട​ത്തി​ൽ ക​ണ്ട കൃ​ഷി​ക്കാ​ർ ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന ഷെ​ഡ്ഡും ന​ശി​പ്പി​ച്ചു. എ​ത്തി​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തും, വ​ള​രെ​യേ​റെ ദു​ർ​ഘ​ടം പി​ടി​ച്ച​തു​മാ​യ മ​ല​യ​ടി​വാ​ര​ത്തി​ലെ വ​നാ​ന്ത​ർ ഭാ​ഗ​ത്ത് ആ​ണ് ​ക​ഞ്ചാ​വ് കൃ​ഷി ചെ​യ്തു വ​ന്നി​രു​ന്ന​ത്.

ഈ ​മാ​സം ത​ന്നെ ഗോ​ട്ടി​യാ​ർ ക​ണ്ടി മേ​ഖ​ല​യി​ൽ 117 ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ക്സൈ​സ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു. സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും ഉ​ദ്ദേ​ശം 1200 അ​ടി മ​ല​യ​ടി​വാ​ര​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ആ​ണ് ക​ഞ്ചാ​വ് തോ​ട്ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കാ​നാ​യ​ത്. വി. ​അ​നൂ​പ്, കൃ​ഷ്ണ​ൻ കു​ട്ടി (എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ) ബി. ​ശ്രീ​ജി​ത്ത്, സെ​ന്തി​ൽ കു​മാ​ർ, കെ. ​എ​സ്. സ​ജി​ത്ത്, എം. ​യൂ​നു​സ്, പി. ​എ​ൻ. രാ​ജേ​ഷ് കു​മാ​ർ (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സേ​ഴ്സ് ),പ്ര​ദീ​പ് (സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ), എ​ൻ. പ​ഞ്ച​ൻ, ബി. ​പ്ര​ണ​വ്(​മു​ക്കാ​ലി ഫോ​റ​സ്റ്റ് ഓ​ഫീ​സേ​ഴ്സ് )എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത് .

Related posts