സാമൂഹ്യ വിരുദ്ധരുടെ ക്രൂരവിനോദം;  വ​ണ്ടി​ത്താ​വ​ളം നെ​ടുമ്പ​ള്ളം റോ​ഡി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന​രി​കെ തീ​യി​ട്ടു; വയറിംഗ് കത്തിനശിച്ച നിലയിൽ

വ​ണ്ടി​ത്താ​വ​ളം: ടൗ​ണി​ൽ നെ​ടു​ന്പ​ള്ളം തി​രി​വു റോ​ഡി​ൽ മൊ​ബൈ​ൽ ട​വ​ർ കെ​ട്ടി​ടത്തി​നു താ​ഴെ സാ​മു​ഹ്യ വി​രു​ദ്ധ​ർ ട​യ​ർ ക​ത്തി​ച്ച് കെ​ട്ടി​ടം ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ അർധരാ​ത്രി 12 മ​ണി​യോ​ടാ​ണ് സം​ഭ​വം. ടൗ​ണി​ൽ രാ​ത്രി ചാ​യ​ക്ക​ട തൊ​ഴി​ലാ​ളി തീ ​പ​ട​രു​ന്നതു ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് സ​മീ​പ​വാ​സി​യെ വി​ളി​ച്ചു​ണ​ർ​ത്തി് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള മൂ​ന്നു വ്യാ​പാ​ര സ്ഥാ​പ​ന വൈ​ദ്യു​തി മീ​റ്റ​റു​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്ന് ന​ശി​ച്ചി​ട്ടു​ണ്ടുണ്ട് .

സൈ​ക്കി​ൾ ട​യ​റു​ക​ളി ൽ ​ഇ​ന്ധ​നം ഒ​ഴി​ച്ചു ക​ത്തി​ച്ച നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. തീ ​പ​ട​ർ​ന്ന സ്ഥ​ലത്തു ​സൈ​ക്കി​ൾ ഷോ​പ്പും ര​ണ്ടാം നി​ല​യിൽ ​സ്വ​കാ​ര്യ മൊ​ബൈ​ൽ ട​വ​റു​മു​ണ്ട്. മ​റ്റുസ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​ക്കാ​രാ​യ യു​വാ​ക്കൾ ​രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ പ​ച്ച​ക്ക​റി​ച്ച​ന്ത, മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം റോ​ഡി​ലു​ള്ള ക​നാ​ൽ​പ്പാ​ല​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​താ​യും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ണ്ട്ണ്ട്.

വ​ണ്ടി​ത്താ​വ​ളം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Related posts