ഹൃ​ത്വി​ക്കി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്ക​രു​തെന്ന് കങ്കണ

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യ​ക​ൻ​മാ​രി​ലൊ​രാ​ളായ ഹൃ​ത്വി​ക് റോ​ഷ​നെ​തി​രേ വീ​ണ്ടും ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യി​ക ക​ങ്ക​ണ റ​ണൗ​ത്ത്. ഹൃ​ത്വി​ക്കി​നോ​ടൊ​പ്പം ആ​രും ജോ​ലി ചെ​യ്യ​രു​തെ​ന്നാ​ണ് ക​ങ്ക​ണ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മീ ​ടൂ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ൻ വി​കാ​സ് ബാ​ലി​നെ​തി​രേ ക​ങ്ക​ണ റ​ണൗ​ത്ത് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ങ്ക​ണ​യെ അ​നു​കൂ​ലി​ച്ച് ഒ​ട്ടു​മി​ക്ക ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

വി​കാ​സ് ബാ​ൽ വി​വാ​ദ​ത്തി​ൽ സി​നി​മാ​മേ​ഖ​ല​യെ​ടു​ത്തി​രി​ക്കു​ന്ന നി​ല​പാ​ട് അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. ഹൃ​ത്വി​കി​നെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് ഞാ​ൻ ഇ​ത് പ​റ​യു​ന്ന​ത്. അ​യാ​ൾ​ക്കൊ​പ്പ​വും ആ​രും ജോ​ലി ചെ​യ്യ​രു​ത് -ക​ങ്ക​ണ തു​റ​ന്ന് പ​റ​യു​ന്നു.

ന​ട​ൻ ഹൃ​ത്വി​ക്കിനെ​തി​രേ ക​ങ്ക​ണ നേ​ര​ത്തേ​യും രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ത​ന്‍റെ ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ഹൃ​ത്വി​ക് ചോ​ർ​ത്തി​യെ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ​ഴ​യ ആ​രോ​പ​ണം. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​വ​ർ പ​രാ​തി ന​ൽ​കി.

ത​ന്‍റെ പേ​രു​പ​യോ​ഗി​ച്ച് ക​ങ്ക​ണ​യെ ആ​രെ​ങ്കി​ലും ക​ബ​ളി​പ്പി​ച്ചു​വെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൃ​ത്വി​ക്കും പോ​ലീ​സി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ ഹൃ​ത്വി​ക്കിനെ​തി​രേ തെ​ളി​വ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പോ​ലീ​സ് ആ ​കേ​സി​ൽ ന​ട​പ​ടി എ​ടു​ത്തി​ല്ല.

പി​ന്നീ​ട് ക​ങ്ക​ണ പ​ല പൊ​തു വേ​ദി​ക​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലും ഹൃ​ത്വി​ക്കിനെ​തി​രേ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ക​ങ്ക​ണ​യു​ടെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യ ക്വീ​ൻ എ​ന്ന ചി​ത്രം ഒ​രു​ക്കി​യ​ത് വി​കാ​സ് ബാ​ലാ​യി​രു​ന്നു.

Related posts