നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ഫൈ​വ് സ്റ്റാ​ർ പാ​ർ​ട്ടി; ബോ​ളി​വു​ഡ് ഗാ​യി​ക​യ്ക്ക് കോ​വി​ഡ്; നാ​ലു ദി​വ​സ​മാ​യി പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു…

ല​ക്നോ: ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​റി​ന് കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് ഗാ​യി​ക ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

41 വ​യ​സു​കാ​രി​യാ​യ ക​നി​ക​യെ ല​ക്നോ​വി​ലെ കിം​ഗ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ത​നി​ക്ക് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സി​റ്റീ​വാ​യ​ത്.

താ​നും കു​ടും​ബ​വും സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ക​നി​ക ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ക​നി​ക ല​ണ്ട​നി​ൽ നി​ന്ന് ല​ക്നോ​വി​ൽ തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ൽ ത​ന്‍റെ യാ​ത്ര​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ താ​രം ത​യാ​റാ​യി​രു​ന്നി​ല്ല.

ല​ക്നോ​വി​ൽ തി​രി​ച്ചെ​ത്തി​യ ഗാ​യി​ക സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​ത്തം ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ പാ​ർ​ട്ടി ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​ർ ഈ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ല​ക്നോ​വി​ൽ മൂ​ന്നു പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പി​താ​വ് രാ​ജീ​വ് ക​പൂ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മ​ക​ൾ വ​ന്ന​ത്. അ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഗാ​യി​ക​യു​ടെ യാ​ത്രാ ച​രി​ത്ര​വും സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​നി​ക ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ‌​ടെ യു​പി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി ഉ​യ​ർ​ന്നു.

Related posts

Leave a Comment