മലയാളികൾ ഇത്ര മണ്ടൻമാരോ..!    എടിഎം പിൻ നമ്പർ രഹസ്യമായി സൂക്ഷിക്കണമെന്ന് എത്ര പറഞ്ഞാലും കേൾക്കത്തില്ല; ബാങ്കിൽ നിന്നും വിളിക്കുന്നെന്ന് പറഞ്ഞവർക്ക്   അക്കൗണ്ട് നമ്പർ നൽകിയപ്പോൾ വീട്ടമ്മക്ക് നഷ്ടമായത് 48,000 രൂപ

കോ​ട്ട​യം: വീ​ട്ട​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് എ​ടി​എം കാ​ർ​ഡി​ന്‍റെ ര​ഹ​സ്യ ന​ന്പ​ർ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി 48,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മ​ണി​മ​ല ആ​ല​പ്ര​യി​ലാ​ണ് സം​ഭ​വം. എ​ലി​സ​ബ​ത്ത് മേ​രി​ മാ​ത്യു എ​ന്ന വീ​ട്ട​മ്മ​യ്ക്കാ​ണ് 48,000 രൂ​പ ന​ഷ്ട​മാ​യ​ത്. 28ന് ​രാ​വി​ലെ ഇ​വ​രെ ഫോ​ണി​ൽ ഒ​രാ​ൾ വി​ളി​ച്ച് ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നും പ​റ​ഞ്ഞ് എ​ടി​എം കാ​ർ​ഡി​ന്‍റെ പിൻ ​ന​ന്പ​ർ ചോ​ദി​ച്ചു. ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​നെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു വി​ളി. ഇ​തു വി​ശ്വ​സി​ച്ച വീ​ട്ട​മ്മ ര​ഹ​സ്യ ന​ന്പ​ർ ന​ല്കി.

അ​ൽ​പ്പസ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടു ത​വ​ണ​യാ​യി 48,000 രൂ​പ പി​ൻ​വ​ലി​ച്ചെ​ന്നു കാ​ണി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശം ല​ഭി​ച്ചു. അപ്പോ​ഴാ​ണ് ത​ട്ടി​പ്പാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മും​ബൈ​യി​ൽ നി​ന്നാ​ണ് വി​ളി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വി​ളി​ച്ച​യാ​ൾ ഇം​ഗ്ലീ​ഷി​ലാ​ണ് സം​സാ​രി​ച്ച​ത്.

ഇ​ത്ത​രം പ​ണം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യി​ട്ടും വീ​ണ്ടും ആ​ളു​ക​ൾ ഇ​വ​രു​ടെ ഇ​ര​ക​ളാ​യി തീ​രു​ന്നു എ​ന്ന​താ​ണ് വി​ചി​ത്രം. ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ് ആ​ര് വി​ളി​ച്ചാ​ലും ത​ങ്ങ​ളു​ടെ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ഒ​രു വി​വ​ര​വും ന​ല്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ക്കൗ​ണ്ട് ന​ന്പ​രോ ര​ഹ​സ്യ പി​ൻ ന​ന്പ​രോ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ക​രു​ത്.

Related posts