Set us Home Page

ഹൊ​റ​ർ ചി​ത്രം കാ​ഞ്ച​ന​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ നി​ന്നു സം​വി​ധാ​യ​ക​ൻ പി​ൻ​വാ​ങ്ങി! അ​ഭി​മാ​ന​മാ​ണ് വ​ലു​തെ​ന്ന് രാ​ഘ​വ ലോ​റ​ൻ​സ്

തെ​ന്നി​ന്ത്യ​യി​ൽ ത​രം​ഗ​മാ​യ ഹൊ​റ​ർ ചി​ത്രം കാ​ഞ്ച​ന​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ നി​ന്നു സം​വി​ധാ​യ​ക​ൻ രാ​ഘ​വ ലോ​റ​ൻ​സ് പി​ൻ​വാ​ങ്ങി. ല​ക്ഷ്മി ബോം​ബ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ഷ​യ് കു​മാ​റാ​ണ് നാ​യ​ക​ൻ. സം​വി​ധാ​യ​ക​നാ​യ താ​ൻ അ​റി​യാ​തെ സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഇ​റ​ങ്ങി​യ​താ​ണ് രാ​ഘ​വ ലോ​റ​ൻ​സി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​ത് മൂ​ന്നാ​മ​തൊ​രാ​ൾ പ​റ​ഞ്ഞാ​ണ് അ​റി​ഞ്ഞ​തെ​ന്നും ഒ​രു സം​വി​ധാ​യ​ക​നെ സം​ബ​ന്ധി​ച്ച് ഇ​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും രാ​ഘ​വ ലോ​റ​ൻ​സ് ത​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ൽ പ​റ​യു​ന്നു. ത​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ൽ ബ​ഹു​മാ​നം ല​ഭി​ക്കാ​ത്ത വീ​ട്ടി​ലേ​ക്ക് പോ​ക​രു​ത് എ​ന്ന ത​മി​ഴ് ചൊ​ല്ല് അ​ദ്ദേ​ഹം ഉ​ദ്ധ​രി​ക്കു​ന്നു.

പ​ണ​ത്തേ​ക്കാ​ളും പ്ര​ശ​സ്തി​യേ​ക്കാ​ളും വ​ലു​താ​ണ് ആ​ത്ഭാ​ഭി​മാ​ന​മെ​ന്നും ത​ന്‍റെ പി​ന്മാ​റ്റ​ത്തി​നു പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ഇ​വി​ടെ പ​റ​യാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും രാ​ഘ​വ ലോ​റ​ൻ​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. കാ​ഞ്ച​ന-3​യ്ക്കു ശേ​ഷ​മാ​ണ് രാ​ഘ​വ ലോ​റ​ൻ​സ് കാ​ഞ്ച​ന​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. കാ​ഞ്ച​ന​യി​ൽ നാ​യ​ക​വേ​ഷം ചെ​യ്ത​ത് രാ​ഘ​വ ലോ​റ​ൻ​സ് ത​ന്നെ​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ വേ​ണ​മെ​ങ്കി​ൽ നി​ർ​മാ​താ​വി​ൽ നി​ന്ന് ത​നി​ക്ക് പി​ൻ​വ​ലി​ക്കാ​മെ​ന്നും പ​ക്ഷെ താ​ന​ത് ചെ​യ്യി​ല്ലെ​ന്നും അ​ക്ഷ​യ് കു​മാ​റി​നെ താ​ൻ ഏറെ ​ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും രാ​ഘ​വ പ​റ​യു​ന്നു.
കി​യാ​ര അ​ഡ്വാ​നി​യാ​ണ് ല​ക്ഷ്മി ബോം​ബി​ൽ അ​ക്ഷ​യ് കു​മാ​റി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS