ക​ഞ്ചാ​വ് വി​ൽ​പ്പ​ന! കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ൾ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ലെ​ല്ലാം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്‌​സൈ​സ് വ​കു​പ്പ്. അ​ടു​ത്ത​കാ​ല​ത്താ​യി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രി​ല്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും വ്യാ​പ​ക​മാ​യി ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ നി​ന്നും സി​നി​മാ ന​ട​നെ​യും കാ​മ​റാ​മാ​നെ​യും എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ന​ട​ന്‍ മി​ഥു​ൻ, കാ​മ​റാ​മാ​ന്‍ ബം​ഗ​ളൂ​രു സ്വ​ദേ​ശി വി​ശാ​ല്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ജ​മാ​ലി​ന്‍റെ പൂ​വ​ന്‍​കോ​ഴി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ന​ട​നും ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ കാ​മ​റാ​മാ​നും ഫോ​ര്‍​ട്ടു​കൊ​ച്ചി ഫോ​ര്‍​ട്ട് ന​ഗ​റി​ലു​ള്ള ഹോം ​സ്‌​റ്റേ​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സി​നി​മ​യി​ലെ നാ​യ​ക​നാ​യാ​ണ് മി​ഥു​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ചെ​റി​യ ബ​ജ​റ്റി​ലു​ള്ള സി​നി​മ​ക​ളു​ടെ​യെ​ല്ലാം ഷൂ​ട്ടിം​ഗ് ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ല്‍ ക​ഞ്ചാ​വ് സ്ഥി​ര​മാ​യി വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്ഥി​ര​മാ​യി ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ എ​ക്‌​സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി​ട്ടാ​ണ് ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts