ചെ​റാ​യി ബീ​ച്ചി​ൽ ക​ഞ്ചാ​വ് ചെ​ടി; എ​ക്സൈ​സ് സം​ഘമെത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; ന​ട്ടു​വ​ള​ർ​ത്തി​വ​രു​ന്ന ചെ​ടി​യാ​ണെ​ന്നാ​ണ് സൂ​ച​ന

ചെ​റാ​യി : ചെ​റാ​യി ബീ​ച്ചി​ലെ പൊ​തു ശു​ചി​മു​റി പ​രി​സ​ര​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി ഞാ​റ​ക്ക​ൽ എ​ക്സൈ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു . ശു​ചി​മു​റി​യു​ടെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ആ​രോ ന​ട്ടു​വ​ള​ർ​ത്തി​വ​രു​ന്ന ചെ​ടി​യാ​ണെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ആ​രെ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടി​ല്ല.

ര​ണ്ട് അ​ടി​യോ​ളം ഉ​യ​രം വ​രു​ന്ന ചെ​ടി എ​ക്സൈ​സ് സം​ഘം പ​റി​ച്ചെ​ടു​ത്തു. മൂ​ന്ന് മാ​സ​ത്തെ വ​ള​ർ​ച്ച​യു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ന​ട്ടു​വ​ള​ർ​ത്തി​യ ആ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.ആ​ർ. രാ​ജീ​വ് അ​റി​യി​ച്ചു.

Related posts