തൊഴിൽസ്വപ്നം പൂവണിയിച്ച് ത​ദ്ദേ​ശ​സ്ഥാ​പ​നം; പതിനാലു യു​വാ​ക്ക​ൾ വി​ദേ​ശ​ത്തേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ

അ​ങ്ക​മാ​ലി: തൊ​ഴി​ൽ എ​ന്ന സ്വ​പ്ന​ത്തിന് സാക്ഷാത്കാരത്തിന്‍റെ നിറം പകർന്ന് ത​ദ്ദേ​ശ​സ്ഥാ​പ​നം. വി​ദേ​ശ​ത്തു ജോ​ലി ല​ഭി​ച്ച പ​തി​നാ​ലു യു​വാ​ക്ക​ൾ തി​ങ്ക​ളാ​ഴ്ച വി​മാ​നം ക​യ​റും. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്കി​ൽ​സ് എ​ക്സ​ല​ൻ​സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണു പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ യു​വാ​ക്ക​ൾ​ക്കു ജോ​ലി ല​ഭി​ച്ച​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു മാ​ത്ര​മാ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്കി​ൽ​സ് എ​ക്സ​ല​ൻ​സ് പ്രോ​ഗ്രാം അ​നു​വ​ദി​ച്ച​ത്. തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ സ്കി​ൽ​സ് എ​ക്സ​ല​ൻ​സി​നു കീ​ഴി​ൽ അ​ങ്ക​മാ​ലി ടെ​ൽ​ക്കി​നു സ​മീ​പം ഇ​ൻ​ക​ൽ പാ​ർ​ക്കി​ലു​ള്ള കാ​ന്പ​സി​ലാ​യി​രു​ന്നു ഇവർക്കു പ​രി​ശീ​ല​നം. ഇ​ല​ക്‌ട്രീഷ്യ​ൻ, വെ​ൽ​ഡ​ർ, ഫി​റ്റ​ർ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, ഫാ​ബ്രി​ക്കേ​ഷ​ൻ എ​ന്നീ ട്രേ​ഡു​ക​ളി​ലാ​ണു തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ക​റു​കു​റ്റി, തു​റ​വൂ​ർ, മ​ഞ്ഞ​പ്ര, അ​യ്യ​ന്പു​ഴ, മ​ല​യാ​റ്റൂ​ർ, കാ​ല​ടി, കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണു ഗു​ണ​ഭോ​ക്താ​ക്ക​ൾ.

ഖ​ത്ത​ർ സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഖ​ത്ത​ർ പെ​ട്രോ​ളി​യം, ഖ​ത്ത​ർ ഗ്യാ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​റാം എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​യു​ടെ യൂ​ണി​റ്റി​ലാ​ണ് ഇ​വ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന യു​വാ​ക്ക​ൾ​ക്കു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്കി​ൽ​സ് എ​ക്സ​ല​ൻ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് പി. ​ടി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചെ​റി​യാ​ൻ തോ​മ​സ്, കെ. ​വൈ. വ​ർ​ഗീ​സ്, ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, അ​നി​മോ​ൾ ബേ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷരാ​യ ടി. ​എം. വ​ർ​ഗീ​സ്, സി​ജു ഈ​രാ​ളി, എ​ൽ​സി വ​ർ​ഗീ​സ്, അം​ഗ​ങ്ങ​ളാ​യ ടി. ​പി. ജോ​ർ​ജ്, കെ. ​പി. അ​യ്യ​പ്പ​ൻ, വ​ത്സ സേ​വ്യ​ർ, വ​ന​ജ സ​ദാ​ന​ന്ദ​ൻ, റെ​ന്നി ജോ​സ്, ഗ്രേ​സി റാ​ഫേ​ൽ, ബി. ​ഡി.​ഒ. ഏ​ണ​സ്റ്റ് തോ​മ​സ്, ജ​ന​റ​ൽ എ​ക്സ്റ്റ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ഡി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു തി​ങ്ക​ളാഴ്ച രാ​വി​ലെ 9.45 നു ​ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​സ​ൻ​സി​ന്‍റെ വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ യാ​ത്ര​യാ​ക്കാ​ൻ റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ എത്തും.

Related posts