ക്ഷേത്ര ഭരണസമിതി മുൻകൈയെടുത്തു! ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും ഒഴുകിയെത്തി; വീ​ണ​യ്ക്കും ഹ​രി​കൃ​ഷ്ണ​നും മാം​ഗ​ല്യം

ചാ​ത്ത​ന്നൂ​ർ: കാ​ഞ്ഞി​രം​വി​ള ഭ​ഗ​വ​തി​യു​ടെ അ​നു​ഗ്ര​ഹ​ത്താ​ൽ നി​ർ​ധ​ന യു​വ​തി​യാ​യ വീ​ണ​യ്ക്ക് മാം​ഗ​ല്യ​ഭാ​ഗ്യം. കാ​ഞ്ഞി​രം​വി​ള ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര ഭ​ര​ണി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.​

ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും ഒ​ഴു​കി​യെ​ത്തി. ന​വ​ദ​മ്പ​തി​മാ​രെ അ​നു​ഗ്ര​ഹി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളെ​ത്തി. ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്നം വി​ഷ്ണു വി​ലാ​സ​ത്തി​ൽ എ​സ്.​വീ​ണ​യും കാ​രം​കോ​ട് ഉ​ളി​യ​നാ​ട് ഹ​രി​കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ കെ.​ഹ​രി​കൃ​ഷ്ണ​നു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്.​

വീ​ണ​യു​ടെ ബ​ന്ധു​ക്ക​ൾ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. താ​ലി​മാ​ല​യും വി​വാ​ഹ വ​സ്ത്ര​ത്ര​ങ്ങ​ളും വി​വാ​ഹ സ​മ്മാ​ന​മാ​യി അ​ര ല​ക്ഷം രൂ​പ​യും ക്ഷേ​ത്ര ഭ​ര​ണ സ​മി​തി ന​ല്കി.​ഗം​ഭീ​ര​മാ​യ വി​വാ​ഹ​സ​ദ്യ​യും ഒ​രു​ക്കി.

ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​ശം​സാ സ​ന്ദേ​ശം അ​യ​ച്ചു.​ജി.​എ​സ്.​ജ​യ​ലാ​ൽ എം.​എ​ൽ.​എ. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​ആ​ർ. ദി​പു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി.​ഗി​രി കു ​മാ ർ, ​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​പ്ര​മു​ഖ വ്യ​ക്തി​ക​ൾ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​ഇ​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്റ് പി.​ബി​ജു​ലാ​ൽ, സെ​ക്ര​ട്ട​റി കെ.​ര​വീ​ന്ദ​ൻ, ട്ര​ഷ​റ​ർ ആ​ർ.​ന​ട​രാ​ജ​ൻ, ഉ​ത്സ​വ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​സ്.​ലാ​ൽ കു​മാ​ർ, മാം​ഗ​ല്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ദി​വ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാം​ഗ​ല്യ നി​ധി സ​മ്മാ​ന​കൂ​പ്പ​ൺ ന​റുക്കെ​ടു​പ്പും ന​ട​ത്തി.​മൂ​ന്ന് പേ​ർ​ക്ക്‌ ഓ​രോ പ​വ​ൻ സ്വ​ർ​ണ്ണ​മാ​ണ് സ​മ്മാ​നം.

ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന്റെ എ​ട്ടാം ദി​വ​സ​മാ​യ ഇന്ന് രാ​ത്രി 7.30-ന് ​സ​ത്സം​ഗ് ഭ​ജ​ൻ​സ്, നാളെ വൈകുന്നേരം ​നി​റ​മാ​ല ചാ​ർ​ത്ത്, 5.30-ന് ​ആ​ത്മീ​യ പ്ര​ഭാ​ഷ​ണം 6 ന് ​ല​ക്ഷ​ദീ​പം .ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി ബാ​ല​മു​ര​ളി ന​മ്പൂ​തി​രി ദീ​പം തെ​ളി​ക്കും.10-​ന് കാ​ട്ടു​മ്പു​റം യോ​ഗീ​ശ്വ​രാ​ല​യ​ത്തി​ലേ​ക്ക്പ​ള്ളി​വേ​ട്ട .എ​ഴു​ന്നെ​ള്ള​ത്ത്. വൈ​കുന്നേരം ആ​റ് മു​ത​ൽ ദീ​പാ​ല​ങ്കാ​രം തു​ട​ങ്ങും.​ഞാ​യ​റാ​ഴ്ച മ​ക​ര​ഭ​ര​ണി ഉ​ത്സ​വ​വും ചാ​ത്ത​ന്നൂ​ർ പൂ​ര​വും ഗ​ജ​മേ​ള​യും.

Related posts

Leave a Comment