ശ​മ്പ​ളം​വേ​ണം പ​ക്ഷേ… രോ​ഗി​യേ​യും കൊ​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​കാ​ൻ പ​റ്റി​ല്ലെ​ന്ന് ആം​ബു​ല​ൻ​സി​ലെ ന​ഴ്‌​സിം​ഗ് ഡ്യൂ​ട്ടി​ക്കാ​ര​ൻ; ​ഒടുവിൽ അഴിയെണ്ണി നഴ്സ്…

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത കേ​സി​ൽ ആം​ബു​ല​ൻ​സി​ലെ ന​ഴ്‌​സിം​ഗ് ഡ്യൂ​ട്ടി​ക്കാ​ര​നെ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചെ​ങ്ങ​ളം ഈ​സ്റ്റ് ആ​നി​ക്കാ​ട് വ​ട​ക്കും​ഭാ​ഗം കാ​ഞ്ഞി​ര​മ​റ്റം തോ​ലാ​നി​ക്ക​ൽ ജോ​ബി ജോ​സ​ഫി (43)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ൾ 25ന് ​രാ​ത്രി ഡ്യൂ​ട്ടി ഡോ​ക്ട​റോ​ട് ക​യ​ർ​ക്കു​ക​യും രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

രാ​ത്രി 11ന് ​അ​സു​ഖം കൂ​ടു​ത​ലാ​യ രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ജോ​ബി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ഡോ​ക്ട​ർ ആവശ്യപ്പെട്ടപ്പോ​ഴാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​യത്.

പൊ​ൻ​കു​ന്നം എ​സ്എ​ച്ച്ഒ ടി. ​ദി​ലീ​ഷ്, എ​സ്ഐ അ​ജി പി. ​ഏ​ലി​യാ​സ്, എ​എ​സ്ഐ ഷീ​നാ മാ​ത്യു, സി​പി​ഒ സ​ബീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment