ഇനി അസൗകര്യമില്ലെന്ന് ആരും പറയില്ല;  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് താ​ത്കാ​ലി​ക​മാ​യി സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച​ത്. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വന്നിരുന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യാ​യി​രു​ന്നു.

ന​വീ​ക​രി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​രു ക്യൂ ​സം​വി​ധാ​ന​ത്തി​നു പ​ക​രം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്കും. ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​വാ​നും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ഇ​തി​നാ​യി​ട്ടാ​ണ് നി​ല​വി​ലു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം വി​പു​ല​പ്പെ​ടു​ത്തു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്നു​ള്ള ആ​ശു​പ​ത്രി റി​സ​പ്ഷ​നും മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന മു​റി​ക​ളും പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ​ക്കാ​യി ശു​ചി​മു​റി, മേ​ൽ​ക്കൂ​ര​യി​ൽ പു​തി​യ സീ​ലിം​ഗ് എ​ന്നി​വ നി​ർ​മി​ക്കും.

ത​റ​യി​ൽ പു​തി​യ ടൈ​ലു​ക​ൾ പാ​കും. ഇ​ല​ക്ട്രി​ക് വ​യ​റിം​ഗു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കും. ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts