ഹൃതിക്കിനെയോര്‍ത്ത് ഞാന്‍ ഇപ്പോഴും നീറുന്നു; എന്നോടു പ്രതികാരം ചെയ്യാന്‍ ചിലര്‍ ഹൃത്വിക്കിനെ ഉപയോഗിച്ചു; കങ്കണ റണൗത്ത്

kan600മുന്‍ കാമുകന്‍ ഹൃത്വിക് റോഷനെയോര്‍ത്ത് ഇപ്പോഴും തന്റെ ഹൃദയം നീറുന്നെന്ന് ബോളിവുഡ് നടി കങ്കണാ റണൗത്ത്. ഹൃത്വിക്കിനെ ചിലര്‍ തന്നെ അടിക്കാനുള്ള വടിയാക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു. ന്യൂയോര്‍ക്ക് ഫിലിം സിറ്റിയില്‍ നിന്നു തിരക്കഥാ പഠനം പൂര്‍ത്തിയാക്കിയ തനിക്ക് ഇത്തരക്കാരോടു പ്രതികരിക്കാനുള്ള വൃത്തികെട്ട ഭാഷ വശമില്ലെന്നും കങ്കണ പറഞ്ഞു.

ഹൃത്വിക്കുമായുണ്ടായ പ്രണയത്തകര്‍ച്ചയും തുടര്‍ന്നുണ്ടായ നിയമപ്പോരാട്ടങ്ങളും തന്നെ ഇപ്പോഴും വേദനിപ്പിക്കുവെന്നാണ് കങ്കണ പറയുന്നത്. തന്റെ ജീവിതം താനാണ് തീരുമാനിക്കേണ്ടതെന്നും തന്നെ മനപ്പൂര്‍വം കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും കങ്കണ വ്യക്തമാക്കുന്നു.എഴുതിയിട്ടു പോലുമില്ലാത്ത ഇമെയിലുകളുടെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് നടി പറയുന്നു.

തന്റെ നേര്‍ക്ക് ചൂണ്ടിയ ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ താന്‍ മാപ്പു പറയാമെന്നും കങ്കണ വ്യക്തമാക്കി. താന്‍ ഹൃത്വിക്കിന്റെ കാമുകിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഹൃത്വിക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ വിവാദം ബോളിവുഡിലാകെ കത്തിപ്പടര്‍ന്നു ഹൃത്വിക് ആദ്യ ഭാര്യയെ ഒഴിവാക്കിയത് കങ്കണയുടെ പ്രേരണയാലാണെന്നു പോലും ആരോപണമുണ്ടായി. ഇതിനിടയില്‍ കങ്കണയുടെ ഇ-മെയിലുകള്‍ ചോരുകയും ചെയ്തു.

Related posts