ക​ങ്ക​ണ​യ്ക്കൊ​പ്പം അ​ധോ​ലോ​ക കു​റ്റ​വാ​ളി!പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് പി​ന്നി​ലെന്താ…

 

ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​നാ​വ​ത്തി​നൊ​പ്പം അ​ധോ​ലോ​ക കു​റ്റ​വാ​ളി അ​ബു സ​ലീം എ​ന്ന കു​റി​പ്പോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു ചി​ത്രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മും​ബൈ​യെ പാ​ക് അ​ധീ​ന കാ​ശ്മീ​രി​നോ​ട് ഉ​പ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ങ്ങ​ൾ ക​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ങ്ക​ണ​യ്ക്കെ​തി​രേ ഇ​ത്ത​ര​മൊ​രു ചി​ത്രം പ്ര​ച​രി​ക്കു​ന്ന​ത്. ഹ​ബീ​ബ് ഹാ​സ​ൻ എ​ന്ന പേ​രു​ള്ള ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ്ര​ച​ര​ണം.

ക​ങ്ക​ണ​യ്ക്കൊ​പ്പം ബാ​റി​ൽ നി​ൽ​ക്കു​ന്ന​ അ​ബു സ​ലീം എ​ന്നാ​ണ് ഇ​യാ​ൾ കു​റി​ച്ച​ത്. വ​ള​രെ വി​ല കു​റ​ഞ്ഞ​തും അ​സ​ഭ്യവു​മാ​യ പ​രാ​മ​ർ​ശ​മാ​ണ് ഇ​യാ​ൾ ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

രാ​ധേ ശ്യാം ​ശ്രി​വാ​സ്ത​വ എ​ന്നൊ​രു ട്വി​റ്റ​ർ അ​ക്കൗ​ണ്ടും സ​മാ​ന​മാ​യി ചി​ത്രം പ​ങ്കു​വെ​ച്ച് ന​ടി​ക്കെ​തി​രേ പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 1993 ലെ ​ബോം​ബ് സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി അ​ബു സ​ലീ​മും ദേ​ശ​സ്നേ​ഹി​യാ​യ ഝാ​ൻ​സി റാ​ണി​യും …..

ഈ ​​”ബ​ന്ധം’​ എ​ന്താ​ണ് വി​ളി​ക്ക​പ്പെ​ടു​ന്ന​ത്? എ​ന്നാ​യി​രു​ന്നു ഇ​യാ​ൾ കു​റി​ച്ച​ത്. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം മ​റ്റൊ​ന്നാ​ണ്. ചി​ത്ര​ത്തി​ൽ ക​ങ്ക​ണ​യോ​ടൊ​പ്പ​മു​ള്ള​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ർ​ക്ക് മാ​നു​വ​ലാ​ണ്.

അ​ബു സ​ലീ​മി​നൊ​പ്പ​മു​ള്ള ക​ങ്ക​ണ​യു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. റി​വേ​ഴ്സ് ഇ​മേ​ജ് സെ​ർ​ച്ചി​ൽ ഈ ​ചി​ത്രം 2018 സ​പ്റ്റം​ബ​ർ 24 ന് ​ഹ​ഫി​ങ്ട​ണ്‍ പോ​സ്റ്റ് ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ർ​ക്ക് മാ​നു​വ​ൽ ത​ന്നെ​യാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment