ക​ന്ന​ഡ ന​ട​ൻ ദ​ർ​ശ​ന്‍റെ ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​ന് പോ​ക്സോ കേ​സി​ൽ 43 വ​ർ​ഷം ത​ട​വ്! പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ട​ൻ ദ​ർ​ശ​ന്‍റെ ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​ന് പോ​ക്സോ കേ​സി​ൽ 43 വ​ർ​ഷം ത​ട​വ്.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ ന​ജീ​ബി(33)​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2021ൽ ​ഇ​യാ​ൾ ഒ​ന്പ​തു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ.

ന​ജീ​ബ് 50,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം. ന​ട​ൻ ദ​ർ​ശ​ന്‍റെ വി​നി​ഷ് ദ​ർ​ശ​ൻ ക​ട്ടേ​വാ​രി സ്റ്റ​ഡ് ഫാ​മി​ൽ കു​തി​ര​ക​ളെ പ​രി​പാ​ലി​ക്കു​ന്ന ജോ​ലി​യാ​ണ് ന​ജീ​ബ് ചെ​യ്തി​രു​ന്ന​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment