ഹെലികോപ്ടറില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ നായകന്‍ നീന്തി രക്ഷപ്പെട്ടു, വില്ലന്മാര്‍ക്ക് നീന്തലറിയാത്തത് ദുരന്തത്തിന് കാരണമായി, ദുരന്തത്തിന്റെ വീഡിയോ

c-2ബംഗളൂരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ സിനിമ താരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ നടന്മാരായ ഉദയ്, അനില്‍ എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗിനിടെയാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ദുരന്തമുണ്ടായത്. ദുനിയ വിജയ് നായകനാകുന്ന ‘മസ്തിഗുഡി’ എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്‌സ് രംഗങ്ങളാണ് രാമനഗരിയിലെ തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു.

നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. കാണാതായ ഉദയ്, അനില്‍ എന്നിവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ തുടരുകയാണ്. സുരക്ഷ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെയാണ് ഷൂട്ടിംഗ് നടന്നതെന്നാണ് പ്രാഥമിക വിവരം. ദുനിയാ വിജയിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളിലേയും വില്ലനാണ് അനില്‍. ദുനിയാ വിജയ് ഫാന്‍സ് ക്ലബിന്റെ പ്രസിഡന്റുമാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന താരമാണ് രാഘവ് ഉദയ്. അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്.

Related posts