ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്ത​റുത്തു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി; എ​ൻ​ഐ​എ കേ​സി​ൽ അകത്തായ ത​ട​വു​കാ​ര​നെ​തി​രേ കേ​സ്


ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ എ​ൻ​ഐ​എ കേ​സി​ലെ ത​ട​വു​കാ​ര​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

നാ​റാ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് പോ​ള​ക്ക​ണ്ടി​ക്കെ​തി​രേ​യാ​ണ് ജോ​യി​ന്‍റ് സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്രാ​ർ​ഥ​ന​യ്ക്കു വി​ട്ട രീ​തി ശ​രി​യ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തി​സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള പ​ത്താം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Related posts

Leave a Comment