സെ​ൻ​ട്രൽ ജ​യി​ൽ ത​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ൽ എ​റി​ഞ്ഞ് ന​ൽ​കി​യ സം​ഭ​വം; ര​ണ്ടം​ഗ സം​ഘ​ത്തി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​തം


ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച ത​ട​വു​കാ​ര​ന് ഹാ​ഷി​ഷ് ഓ​യി​ലും സി​ഗ​ര​റ്റും സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ട് പേ​ർ എ​റ​ഞ്ഞ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു.

ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​യ ജിം​നാ​സി​നാ​ണ് ര​ണ്ട് പൊ​തി​ക​ളി​ലാ​യി 23.20 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ര​ണ്ട് സി​ഗ​ര​റ്റും വെ​ള്ള​യും നീ​ല​യും ക​ള​റു​ള്ള സ്കൂ​ട്ട​റി​ൽ എ​ത്തി​യ​യാ​ൾ എ​റി​ഞ്ഞ് ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 തോ​ടെ​യാ​ണ് സം​ഭ​വം. ജിം​നാ​സി​ന്‍റെ കൂ​ടെ ചി​കി​ത്സ​യ്ക്കാ​യി ആം​ബു​ല​ൻ​സി​ൽ നാ​ലു​പേ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ജിം​നാ​സി​ന്‍റെ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​റ്റ് ത​ട​വു​കാ​ർ​ക്കാ​യി കാ​ത്ത് നി​ക്കു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ൽ ര​ണ്ട് പേ​രെ​ത്തി പൊ​തി ആം​ബു​ല​ൻ​സി​ലേ​ക്ക് എ​റി​ഞ്ഞ് ന​ൽ​കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​സ്കോ​ട്ട് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട്ട​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഇ​വ​ർ വാ​ഹ​നം ഓ​ടി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

12 ചെ​റി​യ ബോ​ട്ടി​ലു​ക​ളി​ലാ​യി 23.20 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment