ഗ​ന്ധ​മില്ല, ല​ഹ​രി കൂ​ടു​തലും, ചുണ്ടിനിടയിൽ വയ്ക്കാൻ എളുപ്പവും; വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ്


ത​ളി​പ്പ​റ​മ്പ്: സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ല്ല​നാ​യി കൂ​ൾ​ലി​പ് എ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം. മ​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ​ന്ധ​മി​ല്ലാ​ത്ത​തും ല​ഹ​രി കൂ​ടു​ത​ലാ​യ​താ​ണ് കൂ​ൾ​ലി​പ്.

ചു​ണ്ടി​ന്‍റെ അ​ടി​യി​ൽ വ​ച്ചാ​ണ് ഇ​തി​ന്‍റെ ഉ​പ​യോ​ഗം. മ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ക്ലാ​സ് മു​റി​ക​ളി​ൽ പോ​ലും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​രി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്തു​ള്ള ചി​ല ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഇ​ത് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന ചി​ല ലോ​ബി​ക​ൾ ത​ന്നെ​യു​ണ്ട് .ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഇ​തി​ന്‍റെ ഡീ​ല​ർ​മാ​രാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്ന് അ​ഞ്ച് രൂ​പ​യു​ള്ള കൂ​ൾ​ലി​പ് ഇ​വി​ടെ വി​റ്റ​ഴി​ക്കു​ന്ന​ത് അ​മ്പ​തും നൂ​റും രൂ​പ​ക്കാ​ണ്. ഇ​തി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും മ​യ​ക്കു​മ​രു​ന്നി​ന്‍റെ കു​ഴി​യി​ലേ​ക്ക് വീ​ഴു​ന്ന​ത്.

കൂ​ൾ​ലി​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പി​ന്നീ​ട് ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള പെ​രു​മാ​റ്റ വ്യ​തി​യാ​നം, വി​ശ​പ്പി​ല്ലാ​യ്മ, ക്ലാ​സ് മു​റി​യി​ലെ ശ്ര​ദ്ധ​ക്കു​റ​വ്, മ​റ​വി എ​ന്നി​വ​യാ​ണ് കൂ​ൾ​ലി​പ് ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ൾ.

സ്കൂ​ളു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​കു​മ്പോ​ഴും ഇ​ത് ഒ​രു അ​രാ​ജ​ക​ത്വ​മാ​യി പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​വ വി​ല്പ​ന ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ശി​ക്ഷി​ക്കാ​നും പോ​ലീ​സ്, എ​ക്സെ​സ്, സ്കൂ​ൾ അ​ധി​കൃ​ത​ർ, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു.

Related posts

Leave a Comment