ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; സി.​ സീ​ന​ത്തും ഇ.​പി.​ ല​ത​യും സ്ഥാ​നാ​ർ​ഥി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ തി​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി.​രാ​വി​ലെ 11ന് ​ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​സ് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

മേ​യ​ർ സ്ഥാ​നം പ​ങ്കി​ടു​ന്ന​ത് സം​ബ​സി​ച്ച് കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ജൂ​ൺ മൂ​ന്നി​ന് മേ​യ​ർ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. മു​സ്‌​ലിം ലീ​ഗി​ലെ സി.​സീ​ന​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ൻ മേ​യ​ർ ഇ.​പി.​ല​ത​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ എ​ൽ​ഡി​എ​ഫ് – യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​രം​ഭി​ച്ചു.

യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഇ​ന്ന​ലെ രാ​ത്രി യോ​ഗം ചേ​ർ​ന്നു.​പ​ഴു​ത​ട​ച്ചു​ള്ള ത​ന്ത്ര​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്നു വൈ​കു​ന്നേ​രം വീ​ണ്ടും യോ​ഗം ചേ​രു​ന്നു​ണ്ട്.​എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന് ത​ന്ത്ര​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കും.

അ​തേ​സ​മ​യം കോ​വി​ഡ് പ്രാ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ൻ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.​ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ജ​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ന​ക​ത്ത് കൂ​ട്ടം കൂ​ടു​ന്ന​തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി വ​ന്ന് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ധ്യ​മ​പ്ര​ർ​ത്ത​ക​രും നേ​താ​ക്ക​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പെ​രു​മാ​റി​യ​തി​ന് ക​ള​ക്ട​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment