പ്രാ​യ​പൂ​ര്‍​ത്തി​യെ​ത്താ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; നാ​ലു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്തു; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍


പെ​രി​ങ്ങോം(​ക​ണ്ണൂ​ർ): പ്രാ​യ​പൂ​ര്‍​ത്തി​യെ​ത്താ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു.

കു​പ്പോ​ള്‍ സ്വ​ദേ​ശി വി​നീ​ഷ് (28), മ​ട​ക്കാം​പൊ​യി​ല്‍ സ്വ​ദേ​ശി സു​വ​ര്‍​ണ്ണ​ന്‍ (39)എ​ന്നി​വ​രെ​യാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​തി​നേ​ഴു​കാ​രി​യു​ടെ പ​രാ​തി​യി​ല്‍ നാ​ലു​ കേ​സു​ക​ളാ​ണ് പോ​ലീ​സെ​ടു​ത്ത​ത്.

എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്തും ഈ ​മാ​സ​ത്തി​ലു​മാ​യാ​ണ് സം​ഭ​വ​മെ​ന്നാ​യി​രു​ന്നു പ​രാ​തി. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്നു.

പീ​ഡ​നം ന​ട​ന്ന വി​വ​രം ഇ​വി​ടെ​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേത്തു​ട​ര്‍​ന്ന് മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ത്ത ശേ​ഷം പെ​രി​ങ്ങോം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.​

ഈ പ​രാ​തി​യി​ല്‍ ര​ണ്ടു​കേ​സു​ക​ളെ​ടു​ത്ത പെ​രി​ങ്ങോം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യി​ല്‍​ നി​ന്നു മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

ഇ​തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യി​ല്‍​ നി​ന്നു വീ​ണ്ടും മൊ​ഴി​യെ​ടു​ത്ത​തോ​ടെ ഇ​ന്ന​ലെ ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യെ​ടു​ത്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Related posts

Leave a Comment