ഫണ്ടിന് നന്ദിയുണ്ട്, പക്ഷേ… കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് ഒ​രേ ഒ​രു നി​ല​പാ​ട് മാ​ത്രം, അ​ത് യു​ഡി​എ​ഫി​ന് ഒ​പ്പമെന്ന് ജോ​സ്.​കെ.​മാ​ണി

കോ​ട്ട​യം: കെ.​എം. മാ​ണി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് അ​ഞ്ചു കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച സ​ര്‍​ക്കാ​രി​നോ​ടു ന​ന്ദി പ​റ​ഞ്ഞ് ജോ​സ് കെ. ​മാ​ണി എം​പി. സ്മാ​ര​ക​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം ത​ള്ളി.

എ​ൽ​ഡി​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണ്. കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് ഒ​രേ ഒ​രു നി​ല​പാ​ട് മാ​ത്രം, അ​ത് യു​ഡി​എ​ഫി​ന് ഒ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്മാ​ര​ക​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് സ്വാ​ഭാ​വി​ക​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. സ്മാ​ര​ക​ത്തി​ന് പ​ണം അ​നു​വ​ദി​ച്ച​തി​ൽ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല.

അ​ന്ത​രി​ച്ച നേ​താ​ക്ക​ൾ​ക്ക് വേ​ണ്ടി സ്മാ​ര​ക​മൊ​രു​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ഇ​ത് ജോ​സ് കെ.​മാ​ണി​യെ ല​ക്ഷ്യം വ​ച്ചാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഠ​ന​ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷ​നു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​ക്കു നേ​രി​ട്ടു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഈയാവശ്യം ധനമന്ത്രി അംഗീകരിക്കുകയായിരുന്നു.

Related posts

Leave a Comment