ഷാ​നി​മോ​ൾ ഉ​സ്മാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച്  അ​രൂ​ർ അര​ങ്ങാ​ക്കി ര​മ്യ ഹ​രി​ദാ​സ് എം​പി; ആ​ടി​ത്തി​മി​ർ​ത്ത് ജ​ന​ങ്ങ​ളും

തു​റ​വു​ർ: നാ​ട​ൻ പാ​ട്ട് പാ​ടി ര​മ്യ ഹ​രി​ദാ​സ്, പാ​ട്ടി​നൊ​ത്താ​ടി നാ​ട്ടു​കാ​രും. അ​രൂ​രൊ​ര​ങ്ങാ​ക്കി ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് കൊ​ണ്ട് ന​ട​ന്ന റോ​ഡ് ഷോ​യാ​ണ് ജ​ന​ങ്ങ​ളു​ടെ മ​നം ക​വ​ർ​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സി​ന്‍റെ റോ​ഡ് ഷോ. ​

പാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​തു​റ​വൂ​ർ, കു​ത്തി​യ​ത്തോ​ട്, കോ​ടം​ത്തു​രു​ത്ത്, എ​ഴു​പു​ന്ന, അ​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ബോ​ബേ​ക്ക​ട പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. പാ​ട്ട് പാ​ടി വോ​ട്ട് ചോ​ദി​ച്ച് ’ആ​ല​ത്തൂ​രി​ന്‍റെ പെ​ങ്ങ​ളൂ​ട്ടി’ അ​രൂ​രി​നും ആ​വേ​ശ​മാ​യി മാ​റി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ നു​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ര​മ്യ ഹ​രി​ദാ​സി​നെ സ്വീ​ക​രി​ച്ച​ത്.

Related posts