കു​ട്ടി വി​ശ​ന്നു ക​ര​ഞ്ഞു; വാ​യി​ൽ മ​ദ്യ​മൊ​ഴി​ച്ചു കൊടുത്തു;പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന വാർത്ത

ക​ന്യാ​കു​മാ​രി: ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യെ​യും കാ​മു​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി​യി​ലെ അ​ഞ്ചു​ഗ്രാ​മ​ത്തി​ലാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​​ന്ന​ത്.

ഇ​ര​യു​മ​ൻ​തു​റ സ്വ​ദേ​ശി ചീ​നു​വി​ന്‍റെ മ​ക​ൻ അ​രി​സ്റ്റോ ബ്യൂ​ല​ൻ ആ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കൊ​ല​പ്പെ​ട്ട​ത്. വി​ശ​ന്ന് ക​ര​ഞ്ഞ കു​ട്ടി​യു​ടെ വാ​യി​ൽ മ​ദ്യ​മൊ​ഴി​ച്ച​ശേ​ഷം ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ കു​ട്ടി​യു​ടെ അ​മ്മ പ്ര​ബി​ഷ (27), കാ​മു​ക​നാ​യ നി​ദ്ര​വി​ള സ​മ​ത്വ​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ സ​ദാം ഹു​സൈ​ൻ (32) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ചീ​നു​വി​ന്‍റെ ഭാ​ര്യ​യാ​ണ് പ്ര​ബി​ഷ. അ​ടു​ത്തി​ടെ പ്ര​ദേ​ശ​വാ​സി​യാ​യ മു​ഹ​മ്മ​ദ്‌ സ​ദാം ഹു​സൈ​നു​മാ​യി പ്ര​ബി​ഷ പ്ര​ണ​യ​ത്തി​ലാ​യി. ഈ ​ബ​ന്ധം അ​റി​ഞ്ഞ​തോ​ടെ ചീ​നു​വി​നും പ്ര​ബി​ഷ​യ്ക്കു​മി​ട​യി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ര​ണ്ടു മ​ക്ക​ളാ​ണ് ചീ​നു​വി​നും പ്ര​ബി​ഷ​യ്ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്.

വ​ഴ​ക്ക് കൂ​ടി​യ​തോ​ടെ ഇ​ള​യ​മ​ക​ൻ അ​രി​സ്റ്റോ ബ്യൂ​ല​നെ​യും കൂ​ട്ടി പ്ര​ബീ​ഷ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടു. ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​ര​വെ​യാ​ണ് കൊ​ല​പാ​ത​കം.

വി​ശ​പ്പ് കാ​ര​ണം കു​ട്ടി ക​ര​ഞ്ഞ​തോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വാ​യി​ലേ​ക്ക് മ​ദ്യം ഒ​ഴി​ച്ചു കൊ​ടു​ത്തു. ഇ​തോ​ടെ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ ശ​ക്ത​മാ​യി. പ്ര​കോ​പി​ത​നാ​യ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ക​ഴു​ത്ത് ഞെ​രി​ക്കു​ക​യും ത​ല​യി​ൽ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

Related posts

Leave a Comment