പന്ത്രണ്ടുകി​ലോ തൂ​ക്ക​മു​ള്ള ക​പ്പ കൗ​തു​കമാകുന്നു..! നെ​ടു​മ​ല​യി​ൽ ജോ​സ​ഫി​ന്‍റെ അ​ടു​ക്ക​ള തോ​ട്ട​ത്തി​ലാ​ണ് ഈ ​ക​പ്പ വി​ള​ഞ്ഞ് അത്ഭുതമാകുന്നത്

മം​ഗ​ലം​ഡാം: 12 കി​ലോ തൂ​ക്ക​മു​ള്ള ക​പ്പ​കി​ഴ​ങ്ങു്. ക​ട​പ്പാ​റ സെ​ന്‍റ​റി​ന​ടു​ത്ത് നെ​ടു​മ​ല​യി​ൽ ജോ​സ​ഫി​ന്‍റെ അ​ടു​ക്ക​ള തോ​ട്ട​ത്തി​ലാ​ണ് ഈ ​ക​പ്പ വി​ള​ഞ്ഞ​ത്. ഇ​ത്ത​ര​ത്തി​ൽ വേ​റെ​യും മൂ​ന്ന് കി​ഴ​ങ്ങു് ഈ ​ക​പ്പ മൂ​ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​രു​ന്നു. ശേ​ഷി​ച്ച ഒ​രു കി​ഴ​ങ്ങി​നാ​ണ് ഈ ​വ​ലു​പ്പ​കൂ​ടു​ത​ൽ.​ജോ​സ​ഫ് എ​ല്ലാ വ​ർ​ഷ​വും 25 മൂ​ട് ക​പ്പ വീ​ടി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യും.

ഈ ​ക​പ്പ മ​തി വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് ഏ​ഴ് മാ​സ​ത്തേ​ക്ക് ക​ഴി​ക്കാ​ൻ .അ​ത്ര​യേ​റെ​യാ​ണ് ഇ​തി​ൽ നി​ന്നു​ള്ള വി​ള​വ്. 28 വ​ർ​ഷം മു​മ്പ് തൊ​ടു​പു​ഴ പ​ള്ളി​ക്കാ​മു​റി​യി​ൽ നി​ന്നും ക​ട​പ്പാ​റ​ക്ക് കു​ടി​യേ​റി​യ​പ്പോ​ൾ ബാ​ഗി​ൽ ക​രു​തി​യ ര​ണ്ടു് ക​പ്പ ത​ണ്ടി​ന്‍റെ പി​ൻ ത​ല​മു​റ​ക്കാ​രാ​ണ് ഇ​പ്പോ​ഴും ജോ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ക​പ്പ വി​ള​യി​ക്കു​ന്ന​ത് .

Related posts