കണ്ട് നിന്നവര്‍ക്ക് അത്ഭുതം! സിപിഎം സമ്മേളനത്തില്‍ ചെങ്കൊടിയേന്തി പറവയിലെ ഇച്ചാപ്പിയും ഹസീബും

പ്രേക്ഷക മനസില്‍ കൂടുകെട്ടിയ ‘പറവ’യിലെ ഇച്ചാപ്പിയും ഹസീബും സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ചെങ്കോടിയെന്തിയപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അത്ഭുതം. സമ്മേളനത്തോനുബന്ധിച്ച് നടന്ന പ്രകടനത്തിലും ഇരുവരും പങ്കെടുത്തു. ചെങ്കൊടി പിടിച്ച പ്രകടനത്തില്‍ അണിചേര്‍ന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ഇച്ചാപ്പിയായി വേഷമിട്ട അമല്‍ഷായും ഹസീബായി വേഷമിട്ട ഗോവിന്ദ പൈയും തന്നെയാണ് ‘പറവ’യിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ് അമല്‍ഷാ. ഗോവിന്ദ് പത്തിലും പഠിക്കുന്നു. താര പ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ‘പറവ’ അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ചത്.

Related posts