ലോ​റി​പ്പു​റ​ത്തെ ക​പ്പ​ൽയാ​ത്ര കഠിനമെന്ന് ശങ്കർ; ഗോവയിൽ നിന്നും പുറപ്പെട്ട ഇ​ന്ത്യ​ൻ നേ​വി​യു​ടെ സ​ർ​വേ ലോ​ഞ്ച്-2 ഷി​പ്പ്  ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും രണ്ടു നാൾ കൂടി

കോ​ല​ഞ്ചേ​രി: കൊ​ച്ചി ഷി​പ്‌​യാ​ർ​ഡി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ നേ​വി​യു​ടെ സ​ർ​വേ ലോ​ഞ്ച്-2 ഷി​പ്പ് ഗോ​വ​യി​ൽ നി​ന്ന് യാ​ത്ര തി​രി​ച്ചി​ട്ട് ഇ​ന്ന് 48 ദി​വ​സം പി​ന്നി​ട്ടു. യാ​ത്ര ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ര​ണ്ടു നാ​ൾ​കൂ​ടി വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ച്ചി തു​റ​മു​ഖ​ത്തെ ക​പ്പ​ൽ ചാ​ലി​ന്‍റെ ആ​ഴം അ​ള​ക്കാ​നാ​ണ് ചെ​ന്നൈ​യി​ൽ നി​ർ​മി​ച്ച 2009 മോ​ഡ​ൽ നേ​വി​യു​ടെ സ​ർ​വേ ലോ​ഞ്ച്-2 ഷി​പ്പ് ഗോ​വ​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യോ​ടെ കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പു​തു​പ്പ​നം കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​നു മു​ന്നി​ലെ​ത്തി​യ ട്രെ​യി​ല​ർ ലോ​റി പ​ക​ൽ വി​ശ്ര​മ​ത്തി​നു​ശേ​ഷം രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ലേ​ക്ക് നീ​ങ്ങും.

ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ന​ട​ത്തി​യാ​ണ് ട്രെ​യി​ല​ർ കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഒ​ട്ട​ന​വ​ധി പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് അ​മി​ത ഭാ​ര​വും അ​ധി​ക ഉ​യ​ര​വു​മാ​യു​ള്ള ഇ​തി​ന്‍റെ വ​ര​വെ​ന്ന് ട്രെ​യി​ല​റി​ന്‍റെ സാ​ര​ഥി​യാ​യ ശ​ങ്ക​ർ പ​റ​ഞ്ഞു.

ചെ​റി​യ പി​ഴ​ക​ൾ അ​ട​യ്ക്കേ​ണ്ടി വ​രു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ള റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സ​മാ​ധാ​ന​പ​ര​മാ​ണെ​ന്നും രാ​ത്രി​യാ​ത്ര ദു​ഷ്ക​ര​മാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​ഞ്ഞു.

Related posts