ട്രാക്ടറുകൾഡൽഹിക്കു കുതിക്കും! റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡ്; ജ​നു​വ​രി ആ​റു മു​ത​ൽ 20 വ​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും

സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ കി​സാ​ൻ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ക​ർ​ഷ​ക​ർ.

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​നു​വ​രി 26നു​ള്ളി​ൽ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നു പി​ന്നാ​ലെ കി​സാ​ൻ പ​രേ​ഡ് എ​ന്ന പേ​രി​ൽ ത്രി​വ​ർ​ണ പ​താ​ക​ക​ൾ ഏ​ന്തി​യ ട്രാ​ക്ട​റു​ക​ൾ കൂ​ട്ട​ത്തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് കു​തി​ക്കുമെന്നു കർഷകർ പറഞ്ഞു.

ജ​നു​വ​രി ആ​റു മു​ത​ൽ 20 വ​രെ ദേ​ശ ജാ​ഗ്ര​തി അ​ഭി​യാ​ൻ എ​ന്ന പേ​രി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും. ആ​റി​ന് ഹ​രി​യാ​ന​യി​ലെ കു​ണ്ഡ്‌​ലി മ​നേ​സ​ർ​പ​ൽ​വാ​ൽ എ​ക്സ്പ്ര​സ് വേ​യി​ൽ ട്രാ​ക്ട​ർ മാ​ർ​ച്ച് ന​ട​ത്തും.

ജ​നു​വ​രി 13ന് ​സം​ക്രാ​ന്തി ദി​വ​സം മൂ​ന്ന് കാ​ർ​ഷി​ക ബി​ല്ലു​ക​ൾ ക​ത്തി​ക്കും. 18ന് ​മ​ഹി​ളാ ക​ർ​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കും. 23ന് ​എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും രാ​ജ്ഭ​വ​നു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തു​ം.

നേ​താ​ജി സു​ഭാ​ഷ്ച​ന്ദ്ര ബോ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ 23ന് ​ഗ​വ​ർ​ണ​റു​ടെ വ​സ​തി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധിക്കുമെന്നും സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അം​ഗ​വും ക്രാ​ന്തി​കാ​രി കി​സാ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ദ​ർ​ശ​ൻ പാ​ൽ പ​റ​ഞ്ഞു.

40 ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സ​മി​തി​യാ​ണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച. നാ​ളെ സ​ർ​ക്കാ​രു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. അ​ഞ്ചി​ന് വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലും വ​രും.

Related posts

Leave a Comment