പ്രളയം തകർത്തെറിഞ്ഞിട്ടും അവർ ഒന്നേന്ന് തുടങ്ങി; കരീമഠം സ്കൂളിന്‍റെ പ്രവേശനോത്സവത്തിന് പറയാനുള്ളത് ഒരുമയുടെ കഥ…

‘ഇത് നമ്മുടെ സ്വന്തം ഹെഡ്മാസ്റ്റർ’… കോ​ട്ട​യം അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ ക​രീ​മ​ഠം ഗ​വ​. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ദേ​വ​ദാ​സ് സ്കൂ​ളി​നു പെ​യി​ന്‍റ​ടി​ക്കു​ന്നു.            – അ​നൂ​പ് ടോം.

കോ​ട്ട​യം: അ​യ്മ​നം ക​രീ​മ​ഠം ഗ​വ. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ദേ​വ​ദാ​സ് ഇ​പ്പോ​ൾ തി​ര​ക്കി​ലാ​ണ്. താ​ൻ പ്ര​ഥ​മ അ​ധ്യാ​പ​ക​നാ​യി​രി​ക്കു​ന്ന സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം കെ​ങ്കേ​മ​മാ​ക്കാ​നു​ള്ള പെ​യി​ന്‍റിം​ഗി​ലാ​ണ് അദ്ദേഹമിപ്പോ ൾ. ഇ​ദ്ദേ​ഹ​ത്തി​നു കൂ​ട്ടാ​യി സ്കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​രും സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ലം ക​രീ​മ​ഠം സ്കൂ​ളി​നും ഇ​വി​ടത്തെ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ​ക്കാ​ൻ പ​റ്റി​ല്ല.

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തു​ണ്ടാ​യ മ​ഹാ​പ്ര​ള​യം ക​രീ​മ​ഠം സ്കൂ​ളി​നെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ക്കി​യി​രു​ന്നു. സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര​വ​രെ വെ​ള്ളം ക​യ​റി. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ്കൂ​ൾ രേ​ഖ​ക​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു പോ​യി. ര​ണ്ടു മാ​സ​ക്കാ​ലം സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ളു​മാ​യി നാ​ട്ടു​കാ​ർ ഓ​ടു​ന്പോ​ഴും ത​ങ്ങ​ളു​ടെ സ്കൂ​ളി​നെ ക​രു​ത​ലോ​ടെ ഇ​വ​ർ ചേ​ർ​ത്തു പി​ടി​ച്ചി​രു​ന്നു.

പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ൾ നാ​ട്ടു​കാ​ർ ഒ​ന്നാ​കെ ചേ​ർ​ന്ന് സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​നെ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കി​യ​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. നാ​ട്ടു​കാ​രു​ടെ​യും പി​ടി​എ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക്ലാ​സ്മു​റി​ക​ളെ​ല്ലാം ചാ​യം പൂ​ശി മ​നോ​ഹ​ര​മാ​ക്കിക്ക​ഴി​ഞ്ഞു. ഹെ​ഡ്മാ​സ്റ്റ​ർ പി.​കെ. ദേ​വ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് സ്കൂ​ളി​ന് പെ​യി​ന്‍റ​ടി​ച്ച​ത്. കു​മ​ര​കം ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് പെ​യി​ന്‍റ് ന​ൽ​കി​യ​ത്. പി​ടി​എ അം​ഗ​ങ്ങ​ളാ​ണ് പെ​യി​ന്‍റിം​ഗി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് ഹൈ​ടെ​ക് ക്ലാ​സ് റൂം ​നി​ർ​മി​ച്ചു ന​ൽ​കി.

ഫ​ർ​ണീ​ച്ച​റു​ക​ളും ന​ൽ​കി. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ലേ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളാ​ക്കി. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ച​ക പു​ര​യ്ക്കു പ​ക​രം പ​ഞ്ചാ​യ​ത്ത് പു​തി​യ പാ​ച​ക​പു​ര​യും നി​ർ​മി​ച്ചു ന​ൽ​കി. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ പ​ടി​ഞ്ഞാ​റു പ്ര​ദേ​ശ​മാ​യ ക​രീ​മ​ഠ​​ത്താ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ വീ​ടും വെ​ള്ള​ത്തി​ൽ മു​ങ്ങി. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും ഒ​രു മാ​സ​ക്കാ​ലം ദു​രി​താ​ശ്വാസ ക്യാ​ന്പു​ക​ളി​ലാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി. കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന കി​റ്റു​ക​ൾ ന​ൽ​കു​ക​യും പ്ര​ള​യാ​ന​ന്ത​ര അ​തീ​ജീ​വ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related posts