കരീന വീണ്ടും റാന്പിൽ ചുവടുവയ്ക്കുന്നു

kareena

ബോ​ളി​വു​ഡ് സു​ന്ദ​രി ക​രീ​ന ക​പൂ​ർ റാന്പി​ൽ ചു​വ​ടു​വ​യ്ക്കും. പ്ര​സ​വം ക​ഴി​ഞ്ഞ് ര​ണ്ടു​മാ​സം ആ​കും മു​ന്പേ​യാ​ണ് ഈ ​ചു​വ​ടു​വ​യ്പ് എ​ന്ന​തോ​ർ​ക്ക​ണം. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ലാ​ക്മേ ഫാ​ഷ​ൻ വീ​ക്കി​ലാ​ണ് താ​ര​മെ​ത്തു​ന്ന​ത്. ഡി​സൈ​ന​ർ അ​നി​ത ഡോം​ഗ്രേ​യു​ടെ വ​സ്ത്ര​വും മ​റ്റും അ​ണി​ഞ്ഞാ​വും ക​രീ​ന റാന്പി​ലെ​ത്തു​ക. പ്ര​സ​വ​ശേ​ഷ​മു​ള്ള ക​രീ​ന​യു​ടെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​ണ് ഇ​ത്.

 

താ​രം പ്ര​സ​വ​ത്തി​നു​മു​ന്പ് അ​ഭി​ന​യി​ച്ച ചി​ത്രം 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ഡ്താ പ​ഞ്ചാ​ബാ​ണ്. ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ഴും ക​രീ​ന റാം​പി​ലെ​ത്തി​യ​ത് ച​ർ​ച്ച​യാ​യി​രു​ന്നു. 2102ൽ ​സെ​യ്ഫ് അ​ലി ഖാ​നെ വി​വാ​ഹം ക​ഴി​ച്ച ക​രീ​ന ആ​ദ്യ കു​ഞ്ഞി​നാ​ണ് ക​ഴി​ഞ്ഞ മാ​സം ജന്മം ​ന​ൽ​കി​യ​ത്.

Related posts