കോവിഡ് നിയന്ത്രണത്തിൽ ഹോട്ടലുകൾ അടച്ചതോടെ ആവശ്യക്കാരില്ല; കുമരകം കരിമീനിന് വിലയിടിവ്


കു​മ​ര​കം: ആ​വ​ശ്യ​ക്കാ​രെ​ത്തു​ന്നി​ല്ല, ക​രി​മീ​നു വി​ല​യി​ടി​വ്. മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. കോ​വി​ഡ് വ്യാ​പ​ന​ത്തെത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മീ​ൻ വി​ൽ​പ്പ​ന പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം വെ​സ്റ്റ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ലും ഇ​ന്ന​ലെ മു​ത​ൽ ക​രി​മീ​നി​നു വി​ല കു​റ​ച്ചു. ക​രി​മീ​നി​ന്‍റെ തൂ​ക്കം അ​നു​സ​രി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന നാ​ല് വി​ഭാ​ഗ​ങ്ങ​ളു​ടേ​യും വി​ല​യാ​ണ് ഗ​ണ്യ​മാ​യി കു​റ​ച്ച​ത്.

മു​ന്പ് 470 രൂ​പ​യ്ക്കു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന എ ​പ്ല​സ്-420​നും, 400നു ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന എ-350, 320 ​നു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ബി-280, 250 ​നു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സി-220 ​നു​മാ​ണ് ഇ​പ്പോ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ലെ​യും, ഷാ​പ്പു​ക​ളി​ലെ​യും ക​ച്ച​വ​ടം നി​ല​ച്ച​തോ​ടെ​യാ​ണു ക​രി​മീ​നു വി​ൽ​പ്പ​ന കു​റ​ഞ്ഞ​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ മീ​ൻ വാ​ങ്ങാ​ൻ കു​മ​ര​ക​ത്ത് എ​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​തോ​ടെ അ​വ​രു​ടെ വ​ര​വും നി​ല​ച്ചു. ഇ​തോ​ടെ മീ​ൻ വി​ല കു​റ​യ്ക്കാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി ക​ച്ച​വ​ട​കാ​ർ.

Related posts

Leave a Comment