ക​രി​പ്പൂ​രി​ല്‍ അ​ടി​ച്ചു​മാ​റ്റ​ല്‍  സം​ഘം സ​ജീ​വം; വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു


കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ നാ​ദാ​പു​രം സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ്.

പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കഴി​ഞ്ഞ 29ന് ​ക​രി​പ്പൂ​ർ വ​ഴി ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ അ​ബൂ​ബ​ക്ക​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​ല​പ്പെ​ട്ട​തെ​ല്ലാം ന​ഷ്ട​മാ​യ​ത​റി​ഞ്ഞ​ത്.

ബാ​ഗി​ന്‍റെ സി​ബ് പൊ​ട്ടി​ച്ച് ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യും ഖ​ത്ത​ർ ഐ​ഡി കാ​ർ​ഡും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​മ​ട​ക്കം അ​ടി​ച്ചു​മാ​റ്റി. എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​രെ പ​രാ​തി അ​റി​യി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ട്ടാ​ണ് അ​റി​യി​ക്കേ​ണ്ട​തെ​ന്നായിരുന്നു മ​റു​പ​ടി.

ദു​ര​നു​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് താ​ഴെ ക​മ​ന്‍റു​മാ​യി സ​മാ​ന അ​നു​ഭ​വ​സ്ഥ​രു​മെ​ത്തി​യ​ത്. ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​ര​ത്തെ​യും സ​മാ​ന പ​രാ​തി​ക​ൾ ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ​ണം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളൊ​ന്നും കി​ട്ടി​യി​ല്ല. അ​തേസ​മ​യം ചെ​ക്ക് ഇ​ൻ ല​ഗേ​ജി​ൽ സ്വ​ർ​ണ​വും പ​ണ​വു​മ​ട​ക്ക​മു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന കാ​ര്യ​മാ​ണ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

Related posts

Leave a Comment