ക​നി​മൊ​ഴി,ആ​ന​ന്ദി..! ടാര്‍ജറ്റ് സ്വര്‍ണകടകള്‍ മാത്രം; കേ​ര​ള​ത്തി​ല്‍ യു​വ​തി​ക​ള​ട​ങ്ങി​യ ക്വ​ട്ടേ​ഷ​ന്‍​സം​ഘം എ​ത്തി

കൊ​യി​ലാ​ണ്ടി: സ്വ​ര്‍​ണ​ക​ട​ക​ളി​ല്‍ മാ​ത്രം മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ര​ള​ത്തി​ല്‍ യു​വ​തി​ക​ള​ട​ങ്ങി​യ ക്വ​ട്ടേ​ഷ​ന്‍​സം​ഘം എ​ത്തി​യ​താ​യി പോ​ലീ​സ്. എ​ജ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.

മോ​ഷ​ണം ന​ട​ത്താ​ന്‍ സാ​ഹ​ച​ര്യ​മു​ള്ള ജ്വ​ല്ല​റി​ക​ള്‍ ക​ണ്ടു​വ​യ്ക്കു​ക​യും അ​തി​നു​ശേ​ഷം ഇ​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ സ്ത്രീ​ക​ളെ കൊ​യി​ലാ​ണ്ടി​യി​ൽ വ​ച്ചാ​ണ് മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര ക​ട​പ്പ് ജി​ല്ല​യി​ലെ സ​ഹോ​ദ​രി​മാ​രാ​യ ക​നി​മൊ​ഴി (38), ആ​ന​ന്ദി (40)എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.​

കൊ​യി​ലാ​ണ്ടി​യി​ലെ സ​ന്തോ​ഷ് ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ എ​ത്തി​യ​താ​യി​രു​ന്നു.

ജ്വ​ല്ല​റി ഉ​ട​മ ഉ​മ്മ​ത്ത് സേ​ട്ടു​വി​ന്‍റെ മ​ക​ൻ ഇ​വ​ർ ക​ട​യി​ലെ​ക്ക് ക​യ​റി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഒ​രു സ്ത്രീ ​ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന വീ​ഡി​യോ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നു.

ഇ​താ​ണ് ഇ​വ​രെ വ​ല​യി​ലാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ​ത്.​ ഇ​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment