ക​രി​പ്പൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഐഎ​ല്‍എ​സ് മാ​റ്റി​യി​ല്ല; പു​തി​യതു സ്ഥാ​പി​ക്ക​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍


കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ല്‍ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന, വി​മാ​നത്തിന്‌റെ സു​ര​ക്ഷി​ത ലാ​ന്‍​ഡിം​ഗിനെ സ​ഹാ​യി​ക്കു​ന്ന ഇ​ന്‍​സ്്ട്രു​മെ​ന്‍റല്‍ ലാ​ന്‍​ഡിം​ഗ് സി​സ്റ്റം (​ഐഎ​ല്‍എ​സ്)​ നീ​ക്ക​ല്‍ വൈ​കു​ന്നു.​

ഇ​തോ​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച മഹാ​രാ​ഷ്ട്ര​യി​ലെ ഗോ​ന്‍​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​ച്ച ഐഎ​ല്‍എ​സ് സ്ഥാ​പി​ക്ക​ല്‍ വൈ​കുകയാണ്.​ ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​ടി​ച്ച് ഐഎ​ല്‍എ​സി​ന്‍റെ ആ​ന്‍റിന ത​ക​ര്‍​ന്നി​രു​ന്നു.​

ഇ​വ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​ക്കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്ന് ആ​യ​തോ​ടെയാ​ണ് മ​ഹാ​രാ​ഷ്‌ട്രയി​ലെ ഗോ​ന്‍​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തിൻ നിന്ന് എ​ത്തി​ച്ച ആ​ന്‍റിന ക​രി​പ്പൂ​രി​ന് നൽകിയത്.​

ക​രി​പ്പൂ​രി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ന്‍റിന എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ എ​ത്തി​ച്ച​ത്.​ എ​ന്നാ​ല്‍ ഇ​ത് വ​രെ പു​തി​യ​ത് സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വി​മാ​ന പൈ​ല​റ്റു​മാ​ര്‍​ക്ക് റ​ണ്‍​വേ കാ​ണാ​ന്‍ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഐഎ​ല്‍എ​സ്. ക​രി​പ്പൂ​രി​ല്‍ റ​ണ്‍​വേ​യു​ടെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഭാ​ഗ​ത്ത് ഐഎ​ല്‍എ​സ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ​ഇ​തി​ല്‍ കി​ഴ​ക്ക് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച ഐഎ​ല്‍എ​സ് ആ​ണ് ക​ഴി​ഞ്ഞ ഏ​ഴി​നു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്.​

ത​ക​ര്‍​ന്ന ഐ​എ​ല്‍എ​സ് ആ​ന്‍റിന​ക​ള്‍ ഇ​തു​വ​രെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി​യി​ട്ടി​ല്ല.​ വി​മാ​ന അ​പ​ക​ട അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ആ​ന്‍റിന​ക​ള്‍ മാ​റ്റി​യി​ട്ടി​ല്ല.​ റ​ണ്‍​വേ​യു​ടെ അ​വ​സാ​നി​ക്കു​ന്ന റി​സ​യു​ടെ ഭാ​ഗ​ത്താ​യാ​ണ് ഐഎ​ല്‍എ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment