അപകടത്തിന്‍റെ യഥാർഥ കാരണം എന്ത്? ക​രി​പ്പൂ​ർ‍ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഐഎ​ല്‍എ​സ് കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന നാ​ളെ

സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ല്‍ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഇ​ന്‍​സ്ട്രു​മെ​ന്‍റല്‍ ലാ​നൻഡിംഗ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​എ​ല്‍എ​സ്)​പു​ന​ര്‍ നി​ര്‍​മാ​ണ​ത്തി​ന് ശേ​ഷ​മു​ള​ള കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന നാ​ളെ ന​ട​ക്കും.​

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പൈ​ല​റ്റി​നെ സു​ഗ​മ​മാ​യ ലാ​ന്‍​ഡിം​ഗി​ന് സ​ഹാ​യി​ക്കു​ന്ന ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ ലാ​ൻഡിംഗ് സി​സ്റ്റ​മാ​ണ്(​ഐഎ​ല്‍എ​സ്)​കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​നം ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഡൽഹിയി​ല്‍ നി​ന്നെ​ത്തി​യ വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​യു​ടെ കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​ന​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന റ​ണ്‍​വേ പ​ത്തി​ലെ കി​ഴ​ക്ക് ഭാ​ഗ​ത്തെ ഐ​എ​ല്‍എ​സി​ന്‍റെ കാ​ലി​ബ​റേ​ഷ​ന്‍ പ​രി​ശോ​ധ​ന​യാ​ണ് ചൊ​വാ​ഴ്ച ന​ട​ക്കു​ക.​

ഇ​ന്ന​ലെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് റ​ണ്‍​വേ 28 ലെ ​ഐഎ​ല്‍എ​സ് കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​നം പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​തും ത​ക​രാ​റി​ലാ​യി​രു​ന്നു.​ കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​നം ചാ​ഞ്ഞും ചെ​രി​ഞ്ഞും പ​റ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ പ​രി​ശോ​ധ​ന​യി​ല്‍ നി​ല​വി​ലു​ള​ള ഐ​എ​ല്‍എ​സ് പൂ​ര്‍​ണ സ​ജ്ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.​

Related posts

Leave a Comment