കരിപ്പൂരിൽ കറൻസി കടത്ത്; രണ്ടു യാ​ത്ര​ക്കാ​രി​ല്‍ നി​ന്നു പി​ടിച്ചത് 19.44 ല​ക്ഷം; സിഐഎ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പാ​രി​തോ​ഷി​കം 

കൊ​ണ്ടോ​ട്ടി:​ സ്വ​ര്‍​ണ​ക്ക​ട​ത്ത് വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ക​രി​പ്പൂ​രി​ല്‍ നി​ന്ന് ഗ​ള്‍​ഫി​ലേ​ക്ക് ക​റ​ന്‍​സി ക​ട​ത്ത്. ​കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ(​സിഐഎ​സ്എ​ഫ്) പ​രി​ശോ​ധ​ന​യി​ല്‍ ദു​ബായി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് മാ​ത്രം 19.44 ല​ക്ഷ​ത്തി​ന്‍റെ ക​റ​ന്‍​സി​ക്ക​ട​ത്താ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ദു​ബായിയി​ലേ​ക്ക് പോ​കാ​നെ​ത്തി​യ കൊ​ടു​വ​ള​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‌​ലം, എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ദു​ബായിയി​ലേ​ക്ക് പോ​കാ​നെ​ത്തി​യ കാ​സ​ര്‍​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​ത്താ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് ക​റ​ന്‍​സി പി​ടി​കൂ​ടി​യ​ത്.

3.44 ല​ക്ഷം രൂ​പ​യുടെ ഇന്ത്യൻ കറൻസിയാണ് മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.​ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു കറൻസി.​സിഐഎ​സ്​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രൂപ ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്.​

യാ​ത്ര​ക്കാ​ര​ന് ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി കൊ​ണ്ടു​പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. കാ​സ​ര്‍​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​ത്താ​റി​ല്‍ നി​ന്ന് 16 ല​ക്ഷ​ത്തി​ന് തു​ല്യ​മാ​യ വി​ദേ​ശ ക​റ​ന്‍​സി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.​

യുഎഇ ദി​ര്‍​ഹം, സൗ​ദി റി​യാ​ല്‍, ഖ​ത്ത​ര്‍ റി​യാ​ല്‍, ഒ​മാ​ന്‍ റി​യാ​ല്‍ തു​ട​ങ്ങി​യ​വാ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ ഇ​രു​വ​രേ​യും പി​ന്നീ​ട് ക​സ്റ്റം​സി​ന് കൈ​മാ​റി.

സിഐഎ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പാ​രി​തോ​ഷി​കം
ദു​ബായിയി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ന്‍​സി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സിഐഎ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പാ​രി​തോ​ഷി​കം.

സിഐഎ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​സു​ധീ​ഷ്‌​സ​ഷെ​യ്ക് ജാ​നി​ബാ​ബു എ​ന്നി​വ​ര്‍​ക്കാ​ണ് 5,000 രൂ​പ സിഐഎ​സ്എ​ഫ് സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ.​എ.​ഗ​ണ​പ​തി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.

വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നെ​ത്തു​ന്ന​വ​രു​ടെ ബാ​ഗു​ക​ള്‍ ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത് സിഐഎ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ഇ​വ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും വഴി നി​ര​വ​ധി ക​ള​ള​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നാ​യി​ട്ടു​ണ്ട്.

​ ഇ​വ പി​ന്നീ​ട് ക​സ്റ്റം​സി​ന് കൈ​മാ​റു​ക​യാ​ണ് പ​തി​വ്.​ ക​ള​ള​ക്ക​ട​ത്ത് പി​ടി​ച്ചാ​ല്‍ ക​സ്റ്റം​സി​ന് നി​ശ്ചി​ത ശ​ത​മാ​നം തു​ക നൽകും.​ ക​ള​ള​ക്ക​ട​ത്ത് ഒ​റ്റു​കാ​ര്‍​ക്കും പാ​രി​തോ​ഷി​ക​മു​ണ്ട്.​

എ​ന്നാ​ല്‍ സിഐഎ​സ്എ​ഫി​ന് പാ​രി​തോ​ഷി​കം ല​ഭി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ക​ത്തെ ചു​മ​ത​ല​യാ​ണ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് എ.​വി.​കി​ഷോ​ര്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​ത്തി​ന് ക​രി​പ്പൂ​രി​ലു​ള​ള​ത്.

Related posts

Leave a Comment