ക​രി​പ്പൂ​ർ അ​പ​ക​ടം;കോ​ക്പി​റ്റ് ഡാ​റ്റാ റിക്കാ​ർ​ഡും ബ്ലാ​ക്ക് ബോ​ക്സും പ​രി​ശോ​ധ​ന തു​ട​ങ്ങി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ന്‍റെ നി​ജ​സ്ഥി​തി തേ​ടി ത​ക​ർ​ന്ന എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റ് ഡാ​റ്റാ റിക്കാ​ർ​ഡി​ന്‍റെ​യും ബ്ലാക്ക് ബോ​ക്സി​ന്‍റെ​യും പ​രി​ശോ​ധ​ന ഡി​ജി​സി​എ തു​ട​ങ്ങി.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തി​ൽ ക​രി​പ്പൂ​രി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സം​ഘ​മാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തുനി​ന്ന് നി​ർ​ണ​യ​ക തെ​ളി​വു​ക​ൾ​ക്കു​ള​ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളെ​ടു​ത്തു​ള​ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

കോ​ക്ക്പി​റ്റ് വോ​യ്സ് റിക്കാ​ർ​ഡി​ൽ വി​മാ​ന പൈ​ല​റ്റു​മാ​രു​ടെ ശ​ബ്ദം കൃ​ത്യ​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ടാ​കും. എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തും ര​ണ്ടു പൈ​ല​റ്റു​മാ​രു​ടെ സം​സാ​ര​വും ഇ​തി​ൽ നി​ന്ന് ല​ഭ്യ​മാ​കും.

ഇ​തി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്ന് ക​ണ്ടെ​ത്താ​നാ​കും. ര​ണ്ടു ബ്ലാ​ക്ക് ബോ​ക്സു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വി​മാ​ന​ത്തി​ന്‍റെ ഓ​രോ ച​ല​ന​ങ്ങ​ളും ബ്ലാ​ക്ക് ബോ​സ്കി​ൽ പ​തി​ഞ്ഞി​രി​ക്കും. ഏ​ത് വി​മാ​ന ദു​ര​ന്ത​ത്തി​ലും ന​ശി​ക്കാ​ത്ത ഉ​പ​ക​ര​ണ​മാ​ണ് ബ്ലാ​ക്ക് ബോ​ക്സ്.

Related posts

Leave a Comment