ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ര​ക്ഷ​ക​യാ​യി അ​ധ്യാ​പി​ക

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ശ്വാ​സം​കി​ട്ടാ​തെ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ര​ക്ഷ​യാ​യ​ത് അ​ധ്യാ​പി​ക​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍. പു​ല്ലേ​പ്പ​ടി ദാ​റു​ല്‍ ഉ​ലൂം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഹാ​ദി​യ ഫാ​ത്തി​മ​യ്ക്കാ​ണ് ക​ഴി​ക്കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. അ​ധ്യാ​പി​ക​യാ​യ കെ ​എം ഷാ​രോ​ണി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. ഭ​ക്ഷ​ണ​ത്തി​നി​ടെ ഹാ​ദി​യ ശ്വാ​സം​മു​ട്ടി പി​ട​യു​ന്ന​തു ക​ണ്ടു കു​ട്ടി​ക​ളും മ​റ്റ് അ​ധ്യാ​പ​ക​രും പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ഷാ​രോ​ണ്‍ പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ ഷാ​രോ​ണ്‍ കു​ട്ടി​ക്കു സി​പി​ആ​ര്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ മാ​നേ​ജ​ര്‍ എ​ച്ച് ഇ ​മു​ഹ​മ്മ​ദ് ബാ​ബു സേ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഷാ​രോ​ണി​നെ ആ​ദ​രി​ച്ചു.

Read More

കിണറ്റില്‍ വീണ പുലിയെ പുകച്ച് പുറത്തു ചാടിച്ച് വനംവകുപ്പ് ! വീഡിയോ വൈറല്‍

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ദിനംപ്രതി പുറത്തു വരുന്നത്. കൗതുകവും അതോടൊപ്പം ഭയവും ജനിപ്പിക്കുന്നതാണ് ഇവയില്‍ പലതും. ഇപ്പോള്‍ കിണറ്റില്‍ വീണ ഒരു പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു. എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്. ഇതോടെ തീയില്ലാത്ത ഏണിയുടെ ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.

Read More

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ര്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യി ! യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

ഹ​രി​യാ​ന​യി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യ കാ​റി​ല്‍ നി​ന്നും യു​വ​തി​യ്ക്ക് അ​ദ്ഭു​ത ര​ക്ഷ. അ​മ്മ​യു​മൊ​ത്ത് കാ​റി​ല്‍ ഖ​ട​ക് മ​ന്‍​ഗോ​ളി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. പു​ഴ​യു​ടെ തീ​ര​ത്താ​ണ് വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട​ത്. പു​ഴ​യി​ല്‍ വെ​ള്ളം പെ​ട്ടെ​ന്ന് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ വാ​ഹ​നം ഒ​ഴു​കി​പ്പോ​യി. ഈ ​സ​മ​യ​ത്ത് യു​വ​തി മാ​ത്ര​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​സാ​ഹ​സി​ക​മാ​യി യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വ​തി​യെ പ​ഞ്ച്കു​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, പ​ഞ്ച്കു​ള സെ​ക്ട​ര്‍ 27നു ​അ​ടു​ത്തു​ള്ള പു​ഴ കു​റു​കെ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഏ​ഴു​പേ​ര്‍ കു​ടു​ങ്ങി. പോ​ലീ​സും എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണ്. മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ജ​മ്മു, ഹ​രി​യാ​ന​യു​ടെ ചി​ല​ഭാ​ഗ​ങ്ങ​ളി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം എ​ത്തി​യെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ബാ​ഗി​ലാ​ക്കി കാ​ട്ടി​ല്‍​ത്ത​ള്ളി ! അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. അ​സ​മി​ലെ കാ​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​സം പോ​ലീ​സ് 26-കാ​ര​നാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ക്രൂ​ര​മാ​യ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി സി​ല്‍​ച്ചാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ത​ന്റെ കാ​മു​കി​യാ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ അ​വ​കാ​ശ​വാ​ദം. ഒ​ക്ടോ​ബ​ര്‍ മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്ന് പോ​യ​ത്. എ​ന്നാ​ല്‍ അ​ന്നേ​ദി​വ​സം തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ പി​റ്റേ​ദി​വ​സം വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ലാം തീ​യ​തി വൈ​കി​ട്ടോ​ടെ വ​സ്ത്ര​ങ്ങ​ള്‍ കീ​റി​പ്പ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​ത്. മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി. മ​റ്റു ചി​ല​ര്‍​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി ദു​ര്‍​ഗ പൂ​ജ…

Read More

അതുവരെ ഒരുമിച്ചുണ്ടായിരുന്നവര്‍ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം തുടങ്ങി ! നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ…

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തു നിന്നത് ആയിരങ്ങള്‍ ആയിരുന്നു. തങ്ങളുടെ മക്കളെയും സഹോദരങ്ങളെയുമൊക്കെ നോക്കി മണിക്കൂറുകളും ദിവസങ്ങളും വരെ കാത്തിരുന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് ഓപ്പറേഷന്‍ ഗംഗയുടെ വിമാനമെത്തിയത്. ഉറ്റവരെ കണ്ട സന്തോഷത്തില്‍ ഏറെ നേരം ആലിംഗനം ചെയ്തും സങ്കടമെല്ലാം കരഞ്ഞ് തീര്‍ത്തും അവര്‍ പരിഭവം പങ്കുവച്ചു. യുദ്ധസമയത്തെ യുക്രൈന്‍ നരകമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ ഭയത്തോടെയല്ലാതെ അവര്‍ക്ക് വിവരിക്കാനാവുന്നില്ല. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്. പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന്…

Read More

കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് ജീവന്‍പണയംവെച്ച് പെണ്‍കുട്ടിയെ രക്ഷിച്ച് യുവാക്കള്‍ ! ഇതാണ് ഹീറോയിസം എന്ന് സോഷ്യല്‍ മീഡിയ…

അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയരക്ഷ നോക്കി മാറി നില്‍ക്കുന്നവരല്ല അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുമ്പോട്ടു വരുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍ എന്നു പറയാറുണ്ട്. തീപിടിച്ച ബഹുനില കെട്ടിടത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ സ്വന്തം ജീവിതം പണയം വച്ച് സാഹസികമായി രക്ഷിച്ച രണ്ടു യുവാക്കളുടെ ധീരതയാണ് ഇപ്പോള്‍ പരക്കെ പ്രശംസിക്കപ്പെടുന്നത്. റഷ്യയിലാണു സംഭവം. മോസ്‌കോയിലെ ഡൊറോഷ്നയ സ്ട്രീറ്റിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണു തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തി ജനാലകളിലൂടെ കറുത്ത പുക പുറത്തേക്കു പരക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ രക്ഷാപ്രവര്‍ത്തനം. മുകളിലെ നിലയില്‍നിന്ന് ജനാലകളിലൊന്നിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ താഴെ നിലയില്‍ സാഹസികമായി നിന്നുകൊണ്ടാണ് ചെറുപ്പക്കാര്‍ രക്ഷപ്പെടുത്തിയത്. വീതി കുറഞ്ഞ ജാലകത്തിന്റെ പടിയില്‍ ശരിക്കൊന്നു നില്‍ക്കാന്‍ പ്രയാസപ്പെട്ട യുവാക്കള്‍, പെണ്‍കുട്ടി കൈമാറിയ ബാഗ് പോലത്തെ എന്തോ ഒരു വസ്തു ആദ്യം വാങ്ങി അവരുടെ അപ്പാര്‍ട്ട്മെന്റിലേക്കു വയ്ക്കുന്നു. തുടര്‍ന്ന് താഴേക്കിറങ്ങുന്ന പെണ്‍കുട്ടിയെ ശ്രദ്ധയോടെ പിടിച്ച് അവരുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ഇറക്കുകയായിരുന്നു. 52…

Read More

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ! പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി;കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഭര്‍ത്താവിനെ മോചിപ്പിച്ച് ഭാര്യ…

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ ഭര്‍ത്താവിനെ മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി മോചിപ്പിച്ച ഭാര്യയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഛത്തീസ് ഗഢില്‍ നടന്ന സംഭവത്തില്‍ സുനിതാ കട്ടാം എന്ന യുവതിയാണ് നാലു ദിവസം കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഈ സാഹസിക പ്രവര്‍ത്തി നടത്തിയത്. കൊടും കാട്ടിലൂടെ നാലു ദിവസത്തോളം നടന്ന് തട്ടിക്കൊണ്ടു പോയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തി അവരുമായി സംസാരിച്ചായിരുന്നു ഭര്‍ത്താവിനെ മോചിപ്പിച്ചത്. എന്തിനായിരുന്നു ഇത്രയൂം വലിയ സാഹസം കാട്ടിയത് എന്ന ചോദ്യത്തിന് സങ്കടപ്പെട്ട് ഇരിക്കാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇവരുടെ മറുപടി. ഭോപ്പാല്‍ ബീജാപുര പട്ടണം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു 48 കാരനായ സന്തോഷ് കട്ടാം. മെയ് ആദ്യ ആഴ്ച ഗൊറാനാ ഗ്രാമത്തില്‍ നിന്നുമായിരുന്നു ഇയാളെ തട്ടിക്കൊണ്ടു പോയത്. മെയ് നാലിന് പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആള്‍ പിന്നെ തിരിച്ചുവന്നില്ല. സാധാരണഗതിയില്‍ എവിടെയെങ്കിലൂം പോയാല്‍…

Read More

ഇതിനെയൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് ! കടുവയുടെ പിടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ വൈറലാകുന്നു…

കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടുവ ഇറങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ദേശീയപാതയിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആളുകള്‍ അത് ചെവിക്കൊണ്ടില്ല. ആളുകള്‍ കടുവയിറങ്ങിയതോടെ തടിച്ചുകൂടി. നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്‍ന്ന് ഓടിയത്. സഹികെട്ട കടുവ ഇതില്‍ മൂന്നുപേരെ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ നാ ട്ടുകാര്‍ വലിയ ബഹളം വച്ചതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.

Read More

മെട്രോയില്‍ കുടുങ്ങിയ പൂച്ചയ്ക്ക് ആളുകള്‍ ഇട്ടത് നല്ല കിടിലന്‍ പേര് ! കൊച്ചിയെ സ്തംഭിപ്പിച്ച പൂച്ചയുടെ പേരിങ്ങനെ…

മെട്രോ തൂണുകള്‍ക്കിടയില്‍ ദിവസങ്ങളോളം കുടുങ്ങിയ പൂച്ചയെ നിരവധി മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആഘാതത്തില്‍ നിന്നും ആ മിണ്ടാപ്രാണി ഇപ്പോഴും കര കയറിയിട്ടില്ല. കൊച്ചി പനമ്പള്ളി നഗറിലുള്ള മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി. ആളുകളെ ‘ക്ഷ’ വരപ്പിച്ച പൂച്ചയ്ക്ക് ഇപ്പോള്‍ പേരിട്ടിരിക്കുകയാണ്. ‘മെട്രോ’ മിക്കി എന്നാണ് പേര്. സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

Read More

മൈനസ് ഡിഗ്രിയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ പിന്‍കാലുകള്‍ കുടുങ്ങി നായ ! ഐസ് കഷണമായി മാറാനൊരുങ്ങിയ നായയെ രക്ഷിച്ചത് ഇങ്ങനെ…

മോസ്‌കോ: തണുപ്പ് മൈനസ് ഡിഗ്രിയിലുള്ള സൈബീരിയയിലെ ഐസ് തടാകത്തില്‍ പിന്‍കാലുകള്‍ തണുത്ത ഉറഞ്ഞ നായയ്ക്ക് ഒടുവില്‍ രക്ഷപ്പെടുത്തി. ട്രാന്‍സ്ബൈക്കേഴ്സ് ഫെയര്‍ഫൈറ്റേഴ്സ് എന്ന സംഘടനയാണ് സെന്റ് ബെര്‍ണാഡ് ഇനത്തില്‍പ്പെട്ട നായയെ രക്ഷപ്പെടുത്തിയത്. ഐസില്‍ കുടുങ്ങി അനങ്ങാന്‍ പോലുമാകാതെ വിഷമിക്കുകയായിരുന്നു നായ. ഉടമസ്ഥന്‍ മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൂടെ ചെന്നതാകണം ഇവനും എന്നാണ് കരുതുന്നത്. എന്നാല്‍, മോസ്‌കോയില്‍ ഉണ്ടായിരുന്ന സെന്റ് ബെര്‍ണാഡിനെ അവിടെനിന്നും 3,000 മൈലെങ്കിലും ദൂരെയുള്ള കെനോന്‍ തടാകത്തില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും രക്ഷിച്ചവര്‍ പറയുന്നു. മാത്രവുമല്ല നായ നില്‍ക്കുന്നതിന്റെ ചുറ്റളവില്‍ മനുഷ്യന്‍ എത്തിയിട്ടുള്ളതായി തെളിവുകളും ഇല്ലായിരുന്നു. ഇതും സംശയത്തിന് ഇടവെയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷവും നായയുടെ ഉടമസ്ഥനാണെന്ന് പറഞ്ഞ് ആരും വരാത്തതും സംശയം ബലപ്പെടുത്തുന്നെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നായയെ രക്ഷപ്പെടുത്തിയ ശേഷം തെരുവില്‍ ഉപേക്ഷിച്ച് ഇവര്‍ മടങ്ങുകയായിരുന്നു. ഈ നായയെ അന്വേഷിച്ചെത്തിയില്ല. അതുകൊണ്ട്, അതിനെ അതിന്റെ വഴിക്ക്…

Read More